- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിശ്ചിത പരിധിയിലും കൂടുതൽ വേഗത്തിൽ വാഹനമോടിച്ചാൽ കുടുങ്ങും; അമിത വേഗക്കാരെ കുടുക്കാൻ റഡാർ ക്യാമറകൾ; ഓരോ വരിയിലും ക്യാമറകൾ സ്ഥാപിച്ച് ഒമാൻ റോയൽ പൊലീസ്
മസ്‌ക്കറ്റ്; അമിത വേഗക്കാരെ പിടികൂടാൻ റഡാർ ക്യാമറകൾ സ്ഥാപിച്ച് റോയൽ ഒമാൻ പൊലീസ്. പൊലീസിന്റെ കണ്ണുവെട്ടിച്ച് അമിത വേഗത്തിൽ പായുന്ന ഡ്രൈവർമാരെ പിടികൂടാൻ ശക്തിയേറിയ റഡാർ ക്യാമറകൾ എല്ലായിടത്തും സ്ഥാപിച്ചു കഴിഞ്ഞു. ഒരു റഡാറിൽ നിന്ന് മറ്റൊരിടത്തേക്ക് എത്താൻ ശരാശരി എത്ര സമയമെടുത്തെന്ന കാര്യം ഇത് കൃത്യമായി രേഖപ്പെടുത്തു. വാഹനത്തിന്റെ ചിത്രമെടുക്കുകയും സെക്കന്റുകൾക്കുള്ളിൽ വിവരം കേന്ദ്രസംവിധാനത്തിലെത്തിക്കുകയും ചെയ്യും. ഓരോ വരിക്കും ഓരോ ക്യാമറയാണ്. പുതിയ സംവിധാനം ഒമാനിലെ റോഡുകളെ കൂടുതൽ സുരക്ഷിതമാക്കുമെന്നാണ് റോയൽ ഒമാൻ പൊലീസിന്റെ അവകാശവാദം. സംവിധാനം ഏറെ മികച്ചതാണ്. അതേസമയം ആദ്യ റഡാറിന് ശേഷം ഇടറോഡിലൂടെ പോയാൽ റഡാറിൽ നിന്ന് രക്ഷപ്പെടാനാകുമെന്നൊരു പോരായ്മ ഉള്ളതായി ചൂണ്ടിക്കാട്ടുന്നുണ്ട്.
മസ്‌ക്കറ്റ്; അമിത വേഗക്കാരെ പിടികൂടാൻ റഡാർ ക്യാമറകൾ സ്ഥാപിച്ച് റോയൽ ഒമാൻ പൊലീസ്. പൊലീസിന്റെ കണ്ണുവെട്ടിച്ച് അമിത വേഗത്തിൽ പായുന്ന ഡ്രൈവർമാരെ പിടികൂടാൻ ശക്തിയേറിയ റഡാർ ക്യാമറകൾ എല്ലായിടത്തും സ്ഥാപിച്ചു കഴിഞ്ഞു.
ഒരു റഡാറിൽ നിന്ന് മറ്റൊരിടത്തേക്ക് എത്താൻ ശരാശരി എത്ര സമയമെടുത്തെന്ന കാര്യം ഇത് കൃത്യമായി രേഖപ്പെടുത്തു. വാഹനത്തിന്റെ ചിത്രമെടുക്കുകയും സെക്കന്റുകൾക്കുള്ളിൽ വിവരം കേന്ദ്രസംവിധാനത്തിലെത്തിക്കുകയും ചെയ്യും. ഓരോ വരിക്കും ഓരോ ക്യാമറയാണ്.
പുതിയ സംവിധാനം ഒമാനിലെ റോഡുകളെ കൂടുതൽ സുരക്ഷിതമാക്കുമെന്നാണ് റോയൽ ഒമാൻ പൊലീസിന്റെ അവകാശവാദം. സംവിധാനം ഏറെ മികച്ചതാണ്. അതേസമയം ആദ്യ റഡാറിന് ശേഷം ഇടറോഡിലൂടെ പോയാൽ റഡാറിൽ നിന്ന് രക്ഷപ്പെടാനാകുമെന്നൊരു പോരായ്മ ഉള്ളതായി ചൂണ്ടിക്കാട്ടുന്നുണ്ട്.
Next Story