- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൊന്നു തെറ്റിയാൽ സ്പീഡ് ക്യാമറയും അടിച്ചു മാറ്റും; ക്യാമറ പോയപ്പോൾ തൊപ്പി തെറിച്ചത് രണ്ട് പൊലീസുകാർക്ക്
റോം: ഡ്യൂട്ടിക്കിടെ കണ്ണ് ഒന്നടച്ചപ്പോൾ തങ്ങളുടെ തൊപ്പി തെറിക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല ഈ പാവം പൊലീസുകാർ. കാറിനുള്ളിലെ ഇളംചൂടിൽ അല്പമൊന്ന് മയങ്ങിയപ്പോൾ വിലയേറിയ സ്പീഡ് ക്യാമറയും കൊണ്ടാണ് കള്ളന്മാർ കടന്നു കളഞ്ഞത്. സ്പീഡ് ക്യാമറ പോയതോടെ സസ്‌പെൻഷൻ നേരിടുകയാണ് രണ്ട് റോം ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ. റോമിലെ കാസിലിന മേ
റോം: ഡ്യൂട്ടിക്കിടെ കണ്ണ് ഒന്നടച്ചപ്പോൾ തങ്ങളുടെ തൊപ്പി തെറിക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല ഈ പാവം പൊലീസുകാർ. കാറിനുള്ളിലെ ഇളംചൂടിൽ അല്പമൊന്ന് മയങ്ങിയപ്പോൾ വിലയേറിയ സ്പീഡ് ക്യാമറയും കൊണ്ടാണ് കള്ളന്മാർ കടന്നു കളഞ്ഞത്. സ്പീഡ് ക്യാമറ പോയതോടെ സസ്‌പെൻഷൻ നേരിടുകയാണ് രണ്ട് റോം ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ.
റോമിലെ കാസിലിന മേഖലയിൽ സ്പീഡ് ട്രാക്കിംഗിനായി നിയോഗിച്ചതാണ് രണ്ടു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ. എന്നാൽ പൊലീസ് വാഹനത്തിന്റെ മുകളിൽ സ്പീഡ് ക്യാമറയും വച്ചിട്ട് ഇരുവരും കാറിനുള്ളിൽ കിടന്ന് ഉറങ്ങിപ്പോകുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവർ പിറ്റേന്ന് പുലർച്ചെ രണ്ടു മണിക്ക് ഉണർന്നു നോക്കിയപ്പോഴാണ് സ്പീഡ് ക്യാമറയും കൊണ്ട് കള്ളന്മാർ കടന്നവിവരമറിയുന്നത്.
കാറിനുള്ളിലെ ഹീറ്ററിന്റെ സുഖശീതളിമയിൽ രണ്ട് പൊലീസുകാരും ഉറങ്ങിപ്പോയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഡ്യൂട്ടിക്കിടെ ഉറങ്ങിയതിനും തന്മൂലം സ്പീഡ് ക്യാമറ നഷ്ടപ്പെടുത്തിയതിനും ഇരുവരും സസ്‌പെൻഷൻ നേരിടുകയാണ്. ഒരു മയക്കത്തിന് ഇത്രയേറെ വിലമതി നൽകേണ്ടി വന്നതിന്റെ ഖേദത്തിലാണിപ്പോൾ ഇരുവരും. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സ്പീഡ് ക്യാമറ സംവിധാനം റോമിൽ നടപ്പിലാക്കിയത്.