അബുദാബി: രാജ്യത്തെ നിരത്തുകളിലെ വേഗ പരിധി കുറയ്ക്കാൻ അധികൃതർ ആലോചിക്കുന്നുവേഗപരിധി ലംഘനത്തിനുള്ള പിഴ കുറയ്ക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഗതാഗത വകുപ്പിന്റെ മേധാവിയും ദുബായ് പൊലീസ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫുമായ മേജർ ജനറൽ മുഹമ്മദ് അൾ സഫീൻ അമീൻ ആണ് ഇത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഏതായാലും ഇദ്ദേഹത്തിന്റെ ട്വീറ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വേഗ പരിധി 20 കിലോമീറ്ററായി തുടരണമോ അതോ കുറയ്ക്കണമോ എന്നും പിഴ 600 ദിർഹത്തിൽ നിന്ന് മുന്നൂറായി കുറയ്ക്കണോ എന്നുമാണ് ഇദ്ദേഹം ചോദിച്ചിരിക്കുന്നത്. 300 ഓളം പേർ ഇതിനോട് പ്രതികരിക്കുകയും അഞ്ഞൂറ് പേർ റിട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഭൂരിപക്ഷം പേർ വേഗപരിധി കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുകയാണെങ്കിൽ ഇക്കാര്യം ശുപാർശ ചെയ്യും. എന്നാൽ കൂടുതൽ പേർ ഇതിനെ എതിർക്കുകയാണെങ്കിൽ വേഗപരിധി ഇപ്പോഴുള്ളത് പോലെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട