സ്‌കൂൾ പരിസരത്ത് കൂടി പോകുമ്പോൾ വേണ്ട വാഹനങ്ങളുടെ സ്പീഡ് ലിമിറ്റ് കുറച്ചു. ലണ്ടൻ പൊലീസാണ് സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 40 കിമി വേഗതയാക്കി കുറച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം സിറ്റി കൗൺസിൽ സ്പീഡ് ലിമിറ്റ് കുറച്ചിരുന്നെങ്കിലും ഈ സെപ്റ്റംബർ മുതലാണ് നടപ്പിലാക്കി വരുന്നത്. ഇതോടെ സ്‌കൂൾ പരിസരങ്ങളിൽ ഓവർ സ്പീഡ് എടുക്കുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കിയിട്ടിട്ടുണ്ട്.

നിയമലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി ഉണ്ടാകും. ഈ പ്രദേശത്തെ കാൽനടയാത്രക്കാരുടെ സുരക്ഷയും കുട്ടികളുടെ സുരക്ഷയും കണക്കിലെടുത്താണ് നടപടി.