മാസം അവസാനം മുതൽ ആഷ്ബർട്ടൺ, ലേക്ക് ഹൂഡ്, ലോറിസ്റ്റൺ, ലേക്‌സ് ക്യാമ്പ് / ക്ലിയർവാട്ടർ എന്നിവിടങ്ങളിൽ വാഹനമോടിക്കുന്നവർ അവരുടെ വേഗതയെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിരുന്നില്ലെങ്കിൽ പണി കിട്ടും. കാരണം പുതിയതായി നിശ്ചയിച്ച വേഗപരിധി ഈ മാസം 30 മുതൽ പ്രാബല്യത്തിലാകും.

2020 സ്പീഡ് ലിമിറ്റ് അവലോകനത്തിന്റെ ഭാഗമായിട്ടാണ് നിരവധി പ്രാദേശിക റോഡുകളിൽ വേഗത പരിധി ആഷ്ബർട്ടൺ കൗൺസിൽ ക്രമീകരിക്കുന്നത്.ഈ മാറ്റങ്ങൾ പട്ടണങ്ങളുടെ പ്രാന്തപ്രദേശങ്ങളിലെ തുടർച്ചയായ വളർച്ചയും വികാസവും ട്രാഫിക് അവസ്ഥയും കണക്കിലെടുത്ത് ആയിരിക്കും. കൂടാതെ ഡ്രൈവർമാർ പ്രദേശത്തിന് ഉചിതമായ വേഗതയിൽ സഞ്ചരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

പലപ്രദേശങ്ങളിലെ ജനങ്ങളിൽ നിന്നു അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷമാണ് വേഗപരിധി നടപ്പിലാക്കുന്നത്. താമസക്കാരുടെ സഹായത്തോടെ, പരിധികൾ സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞുവെന്നും പുതിയ വേഗത താമസക്കാർക്ക് അവരുടെ സുരക്ഷിതവും ഉറപ്പാക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

ആഷ്ബർട്ടൺ, ലേക്ക് ഹൂഡ്, ലോറിസ്റ്റൺ, ലേക്‌സ് ക്യാമ്പ് / ക്ലിയർവാട്ടർ എന്നിവിടങ്ങളിലായി മൊത്തം 50 റോഡ് സൈറ്റുകളെ വേഗപരിധി ബാധിക്കും.വേഗത പരിധി മാറ്റങ്ങളുടെ രണ്ടാം ഘട്ടമാണിപ്പോൾ നടപ്പിലാക്കുന്നത്.ആദ്യത്തെ ബാച്ച് 2020 ഡിസംബറിൽ പ്രാബല്യത്തിൽ വന്നു.
റോഡുകളുടെ മാപ്പുകളും വേഗത മാറ്റങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ വിശദാംശങ്ങളും കൗൺസിലിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.