- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
നോർത്തേൺ ഐലന്റിലെ പ്രധാന റോഡുകളിൽ സ്പീഡ് ലിമിറ്റ് കുറയ്ക്കുന്നു: വാഹനങ്ങളുടെ സ്പീഡ് 100 ൽ നിന്ന് 80 കി.മി ആക്കി കുറയ്ക്കുന്നത് സുരക്ഷാ കാരണങ്ങളാൽ
നോർത്തെൺ ഐലന്റ് പ്രദേശത്തുള്ള പ്രധാന റോഡുകളിലെ സ്പീഡ് ലിമിറ്റ് കുറയ്ക്കാൻ ന്യൂസിലന്റ് ട്രാൻസ്‌പോർട്ട് ഏജൻസി തീരുമാനിച്ചു. പുഹോയ്, കൗക്കപകാപ, പുകേനി ഹൗറ തുടങ്ങിയ റോഡുകളിലാണ് സ്പീഡ് ലിമിറ്റിൽ കുറവ് വരുത്തേണ്ടത്. ഇന്ന് മുതൽ പുതിയ സ്പീഡ് ലിമിറ്റ് പ്രാബല്യത്തിൽ വരു. നിലവിലെ 100 കി.മി നിന്ന് 80, 50 കിമി ആയാണ് സ്പീഡ് ലിമിറ്റ് കുറച്ചിരിക്കുന്നത്. സ്റ്റേറ്റ് ഹൈവേ ആയാ പുഹോയ്,റോഡിൽ 80 കിമി ആയും, സ്്‌റ്റേറ്റ് ഹൈവേ ആയ കൗക്കപകാപ റോഡിൽ സ്പീഡ് നിരക്ക് 80 കിമി ആയും കുറച്ചിരിക്കുന്നത്.ചില വില്ലേജ് റോഡുകളിൽ ഇവ 50 കി.മി ആയും കുറച്ചിട്ടുണ്ട്. ഈ പ്രദേശത്തെ ആളുകൾ സ്പീഡ് ലിമിറ്റ് കുറയ്ക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു. വരുന്ന ആഴ്‌ച്ചകളിൽ ക്രിസ്തുമസ് തിരക്കുകൾ കൂടി എത്തുന്നതോടെ അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി സ്പീഡ് ലിമിറ്റ് കുറയ്ക്കാൻ അധികൃതരും തീരുമാനിക്കുകയായിരന്നു.
നോർത്തെൺ ഐലന്റ് പ്രദേശത്തുള്ള പ്രധാന റോഡുകളിലെ സ്പീഡ് ലിമിറ്റ് കുറയ്ക്കാൻ ന്യൂസിലന്റ് ട്രാൻസ്‌പോർട്ട് ഏജൻസി തീരുമാനിച്ചു. പുഹോയ്, കൗക്കപകാപ, പുകേനി ഹൗറ തുടങ്ങിയ റോഡുകളിലാണ് സ്പീഡ് ലിമിറ്റിൽ കുറവ് വരുത്തേണ്ടത്. ഇന്ന് മുതൽ പുതിയ സ്പീഡ് ലിമിറ്റ് പ്രാബല്യത്തിൽ വരു.
നിലവിലെ 100 കി.മി നിന്ന് 80, 50 കിമി ആയാണ് സ്പീഡ് ലിമിറ്റ് കുറച്ചിരിക്കുന്നത്. സ്റ്റേറ്റ് ഹൈവേ ആയാ പുഹോയ്,റോഡിൽ 80 കിമി ആയും, സ്്‌റ്റേറ്റ് ഹൈവേ ആയ കൗക്കപകാപ റോഡിൽ സ്പീഡ് നിരക്ക് 80 കിമി ആയും കുറച്ചിരിക്കുന്നത്.ചില വില്ലേജ് റോഡുകളിൽ ഇവ 50 കി.മി ആയും കുറച്ചിട്ടുണ്ട്.
ഈ പ്രദേശത്തെ ആളുകൾ സ്പീഡ് ലിമിറ്റ് കുറയ്ക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു. വരുന്ന ആഴ്‌ച്ചകളിൽ ക്രിസ്തുമസ് തിരക്കുകൾ കൂടി എത്തുന്നതോടെ അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി സ്പീഡ് ലിമിറ്റ് കുറയ്ക്കാൻ അധികൃതരും തീരുമാനിക്കുകയായിരന്നു.