- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബി റോഡുകളിലെ വേഗപരിധി ഉയർത്തിയെന്ന് വാർത്ത തെറ്റ്; സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ നിഷേധിച്ച് പൊലീസ്; വ്യാജ പ്രചരണത്തിൽ വീണ് പിഴ വാങ്ങാതിരിക്കാനും പൊലീസിന്റെ മുന്നറിയിപ്പ്
അബുദാബിയിൽ വാഹനങ്ങളുടെ പരമാവധി വേഗ പരിധിയിൽ വർധന വരുത്തിയെന്ന രീതിയിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി പൊലീസ് രംഗത്തെത്തി.അബുദാബിയിലെ ചില റോഡുകളിൽ പരമാവധി വേഗ പരിധി ഉയർത്തിയെന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നത്. ചില റോഡുകളിൽ മണിക്കൂറിൽ 140 കിലോമീറ്റർ വേഗത ആക്കിയിട്ടുണ്ടെന്ന് ഇതിൽ പറയുന്നു. എന്നാൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ റോഡുകളിലെ വേഗ പരിധിയിൽ മാറ്റമുണ്ടെങ്കിൽ പത്ര-ദൃശ്യമാദ്ധ്യങ്ങൾ വഴി ഇത് കൃത്യമായി തന്നെ അറിയിക്കുമെന്നും അബുദാബി പൊലീസ് പറയുന്നു. പൊലീസ് തങ്ങളുടെ ട്വിറ്റർ പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഔദ്യോഗികമല്ലാത്ത വിവരങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി ലഭിച്ചാൽ അത് പ്രചരിപ്പിക്കരുതെന്നും ഇത്തരം വിവരങ്ങളിൽ വഞ്ചിതരാകി പിഴ ശിക്ഷ അടക്കമുള്ളവയിൽ ചെന്ന് ചാടരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. നിർദ്ദിഷ്ട വേഗപരിധിയിലും കൂടുതൽ വേഗതയിൽ വാഹനമോടിച
അബുദാബിയിൽ വാഹനങ്ങളുടെ പരമാവധി വേഗ പരിധിയിൽ വർധന വരുത്തിയെന്ന രീതിയിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി പൊലീസ് രംഗത്തെത്തി.അബുദാബിയിലെ ചില റോഡുകളിൽ പരമാവധി വേഗ പരിധി ഉയർത്തിയെന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നത്. ചില റോഡുകളിൽ മണിക്കൂറിൽ 140 കിലോമീറ്റർ വേഗത ആക്കിയിട്ടുണ്ടെന്ന് ഇതിൽ പറയുന്നു.
എന്നാൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ റോഡുകളിലെ വേഗ പരിധിയിൽ മാറ്റമുണ്ടെങ്കിൽ പത്ര-ദൃശ്യമാദ്ധ്യങ്ങൾ വഴി ഇത് കൃത്യമായി തന്നെ അറിയിക്കുമെന്നും അബുദാബി പൊലീസ് പറയുന്നു. പൊലീസ് തങ്ങളുടെ ട്വിറ്റർ പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഔദ്യോഗികമല്ലാത്ത വിവരങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി ലഭിച്ചാൽ അത് പ്രചരിപ്പിക്കരുതെന്നും ഇത്തരം വിവരങ്ങളിൽ വഞ്ചിതരാകി പിഴ ശിക്ഷ അടക്കമുള്ളവയിൽ ചെന്ന് ചാടരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
നിർദ്ദിഷ്ട വേഗപരിധിയിലും കൂടുതൽ വേഗതയിൽ വാഹനമോടിച്ചാൽ 500 ദിർഹം മുതൽ 900 ദിർഹം വരെയാണ് അബുദാബിയിൽ പിഴ ശിക്ഷ ലഭിക്കുക. കൂടാതെ ലൈസൻസിൽ ആറ് ബ്ലാക്ക് പോയന്റുകൾ വരെ ലഭിക്കുകയും ചെയ്യും.