- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ആൽബർട്ട ഹൈവേകളിൽ സ്പീഡ് ലിമിറ്റ് പരിധി ഉയർത്തണമെന്ന് ആവശ്യം; വേഗതാ പരിധി 110 കി.മി ൽ നിന്ന് 120 ലേക്ക് ഉയർത്താൻ നിർദ്ദേശം
ആൽബർട്ട ഹൈവേകളിൽ സ്പീഡ് ലിമിറ്റ് പരിധി ഉയർത്തണമെന്ന് ആവശ്യം ഉയരുന്നു.സ്പ്രൂസ് ഗ്രോവ്-സ്റ്റോണി പ്ലെയിൻ എംഎൽഎ സിയർ ടർട്ടൺ ബുധനാഴ്ച നിയമസഭയിൽ ഇത് സംബന്ധിച്ച ബിൽ 213 അവതരിപ്പിച്ചു.ബിൽ പാസാക്കിയാൽ, ട്രാഫിക് സുരക്ഷാ നിയമത്തിൽ ഭേദഗതി വരുത്തും, പല പ്രവിശ്യാ ഫ്രീവേകളുടെയും പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററായി നിശ്ചയിക്കനാണ് ആവശ്യം ഉയരുന്നത്.
ബിൽ പാസാക്കിയാൽ, നഗരേതര, വിഭജിത ഹൈവേകളിലും - ഹൈവേ 1, 2, 3, 4, 16, 43 എന്നിവയുൾപ്പെടെയുള്ള പരമാവധി വേഗത നിലവിലെ 110 കിലോമീറ്റർ / മണിക്കൂറിൽ നിന്ന് 120 ആക്കും.നഗരപ്രദേശങ്ങളിലെ ഫ്രീവേകളെ ബിൽ ബാധിക്കില്ല.
നിലവിൽ, ഒരു നഗര പ്രദേശത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യാ ഹൈവേയുടെ പരമാവധി വേഗത പരിധി മണിക്കൂറിൽ 100 കിലോമീറ്ററും, ചില വിഭജിത ഹൈവേകൾ മണിക്കൂറിൽ 110 കിലോമീറ്ററും ആണ. ബ്രിട്ടീഷ് കൊളംബിയയുടെ കോക്വിഹല്ല ഹൈവേയിൽ മാത്രം മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയുണ്ട്.
ബിസിയുടെ ഒകനഗൻ കണക്റ്റർ, ഹൈവേ 19 എന്നിവയ്ക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വേഗത പരിധി ഉണ്ടായിരുന്നുവെങ്കിലും അപകട വർദ്ധനവ് കാരണം മണിക്കൂറിൽ 110 കിലോമീറ്ററായി ചുരുക്കി.