- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി അതിവേഗ പാതയിലൂടെ പതുക്കെ പോയാലും പിടി വീഴും; ദുബൈയിൽ എമർജൻസി വാഹനങ്ങൾക്ക് യാത്രാ തടസ്സം സൃഷ്ടിച്ചാൽ 400 ദിർഹം പിഴ
ദുബായ്: ദുബായിൽ അതിവേഗ പാതയിലൂടെ പതുക്കെ സഞ്ചരിച്ചാൽ പിടിവീഴും. റോഡുകളിൽ ഏറ്റവും ഇടതു വശത്തുള്ളതാണ് അതിവേഗ ലൈൻ.വളരെ അത്യാവശ്യത്തിന് മറ്റു വാഹനങ്ങളെ മറികടക്കാനും പൊലീസ് പട്രോൾ, ആംബുലൻസ് തുടങ്ങിയ എമർജൻസി വാഹനങ്ങൾക്കു സഞ്ചരിക്കാനുമാണ് ഈ ലൈൻ. ഇതിലൂടെ സഞ്ചരിച്ച് അടിയന്തര വാഹനങ്ങൾക്ക് മാർഗ തടസ്സമുണ്ടാക്കിയാൽ പിഴ ചുമത്തുക
ഇക്കാര്യം ബോധവത്കരിക്കാൻ ദുബായ് പൊലീസ്, ആർടിഎ, ദുബായ് മീഡിയാ ഇൻകോർപറേറ്റഡ് എന്നിവ സംയുക്തമായി 'ഗിവ് വേ ഇൻ ദ് ഫാസ്റ്റ് ലൈൻ' എന്ന ദ്വിമാസ ക്യാംപെയിൻ ആരംഭിച്ചു.
അതിവേഗ ലൈനിലൂടെ അടിയന്തരമായി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് വഴിയൊരുക്കിക്കൊടുത്തില്ലെങ്കിൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമായിരിക്കും ചുമത്തുക. മറ്റു വാഹനവുമായി മതിയായ അകലം പാലിക്കാതെ സഞ്ചരിച്ചാലും 400 ദിർഹം പിഴ ലഭിക്കും.ട്രാഫിക് നിയന്ത്രണത്തിനുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച 2017 ലെ മിനിസ്റ്റീരിയൽ റെസല്യൂഷൻ നമ്പർ (179) അനുസരിച്ച്, പിന്നിൽ നിന്നോ ഇടതുവശത്തുനിന്നോ വരുന്ന വാഹനങ്ങൾക്ക് വഴിമാറാൻ പരാജയപ്പെടുന്നവർക്കെതിരെയാണ് നടപടി ഉണ്ടാവുക.