- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിശ്ചിത വേഗ പരിധി ലംഘിച്ച് വാഹനമോടിച്ചാൽ ജയിൽ ശിക്ഷ; വലിയ വാഹനങ്ങളുടേയും ടാക്‌സികളുടെയും വേഗപരിധി കുറക്കും; പുതിയ ഗാതഗത നിയമ പരിഷ്കരണം നടപ്പിലാക്കാനൊരുങ്ങി അബുദബി
അബൂദബി: രാജ്യത്ത് പറഞ്ഞിരിക്കുന്ന വേഗപരിധി ലംഘിച്ച് സ്പീഡ് കൂട്ടുന്നവർക്ക് ജയിൽ ശിക്ഷ നല്കാനൊരുങ്ങുകയാണ് അബുദബി. നിശ്ചിത പരിധിയേക്കാൾ 50 ശതമാനം കൂടുതൽ വേഗത്തിൽ വാഹനങ്ങളോടിക്കുന്ന ഡ്രൈവർമാർക്ക് ജയിൽശിക്ഷ നൽകാനും വലിയ വാഹനങ്ങളുടേയും ടാക്‌സികളുടെയും വേഗപരിധി കുറക്കാനുമാണ് പുതിയ ശിപാർശകളായി രാജ്യത്ത് ഉയർന്ന് വന്നിരിക്കുന്നത്. വലിയ വാഹനങ്ങളുടെയും ടാക്‌സികളുടെയും ബസുകളുടെയും നിലവിലുള്ള വേഗപരിധിയായ മണിക്കൂറിൽ 20 കിലോമീറ്റർ എന്നത് 10 കിലോമീറ്ററായി കുറക്കണമെന്നാണ് നിർദ്ദേശം. അതായത് മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധിയുള്ള റോഡുകളിൽ ഇത്തരം വാഹനങ്ങൾ 110 കിലോമീറ്റർ വേഗത്തിൽ ഓടിച്ചാൽ പിഴയടക്കേണ്ടി വരും. വാടക കാറുകളുടെ പിഴകൾ കാർ വാടകക്കെടുത്ത് 30 ദിവസത്തിന് ശേഷം രജിസ്റ്റർ ചെയ്യരുതെന്നും ഈ കാലാവധിക്ക് ശേഷമുള്ള എല്ലാ പിഴകളും അസാധുവാക്കണമെന്നുമുള്ള നിർദേശവും കൗൺസിൽ മുന്നോട്ട് വച്ചു.200 സി.സി വരെയുള്ള മോട്ടോർ സൈക്കിൾ ഓട്ടാനുള്ള പ്രായപരിധി 18 ആയും 200 സി.സിക്ക് മുകളിലുള്ള വാഹനങ്ങൾ ഓടിക്കാനുള്ള പ്രായപരിധി 21
അബൂദബി: രാജ്യത്ത് പറഞ്ഞിരിക്കുന്ന വേഗപരിധി ലംഘിച്ച് സ്പീഡ് കൂട്ടുന്നവർക്ക് ജയിൽ ശിക്ഷ നല്കാനൊരുങ്ങുകയാണ് അബുദബി. നിശ്ചിത പരിധിയേക്കാൾ 50 ശതമാനം കൂടുതൽ വേഗത്തിൽ വാഹനങ്ങളോടിക്കുന്ന ഡ്രൈവർമാർക്ക് ജയിൽശിക്ഷ നൽകാനും വലിയ വാഹനങ്ങളുടേയും ടാക്‌സികളുടെയും വേഗപരിധി കുറക്കാനുമാണ് പുതിയ ശിപാർശകളായി രാജ്യത്ത് ഉയർന്ന് വന്നിരിക്കുന്നത്.
വലിയ വാഹനങ്ങളുടെയും ടാക്‌സികളുടെയും ബസുകളുടെയും നിലവിലുള്ള വേഗപരിധിയായ മണിക്കൂറിൽ 20 കിലോമീറ്റർ എന്നത് 10 കിലോമീറ്ററായി കുറക്കണമെന്നാണ് നിർദ്ദേശം. അതായത് മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധിയുള്ള റോഡുകളിൽ ഇത്തരം വാഹനങ്ങൾ 110 കിലോമീറ്റർ വേഗത്തിൽ ഓടിച്ചാൽ പിഴയടക്കേണ്ടി വരും.
വാടക കാറുകളുടെ പിഴകൾ കാർ വാടകക്കെടുത്ത് 30 ദിവസത്തിന് ശേഷം രജിസ്റ്റർ ചെയ്യരുതെന്നും ഈ കാലാവധിക്ക് ശേഷമുള്ള എല്ലാ പിഴകളും അസാധുവാക്കണമെന്നുമുള്ള നിർദേശവും കൗൺസിൽ മുന്നോട്ട് വച്ചു.200 സി.സി വരെയുള്ള മോട്ടോർ സൈക്കിൾ ഓട്ടാനുള്ള പ്രായപരിധി 18 ആയും 200 സി.സിക്ക് മുകളിലുള്ള വാഹനങ്ങൾ ഓടിക്കാനുള്ള പ്രായപരിധി 21 ആയും ഉയർത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു.