എക്കാലത്തെയും മികച്ച നീന്തൽക്കുപ്പായമെന്ന അവകാശവാദത്തോടെ സ്പീഡോ പുതിയ സ്വിമിങ് സ്യൂട്ട് പുറത്തിറക്കുന്നു. ജനിതക മാറ്റം വരുത്തിയ ബാക്ടീരിയകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതുകൊണ്ടുതന്നെ 80% ബയോഡീഗ്രേഡബിൾ ആണ് ഈ സ്വിമിങ് സ്യൂട്ട്. അതുകൊണ്ടുതന്നെ പ്രകൃതി സൗഹാർദ്ദവുമാണ്. ഫാസ്റ്റ് സ്‌കിൻ 4.0 എന്ന് പേരിട്ടിരിക്കുന്ന ഈ സ്യൂട്ടിൽ എഐ സാങ്കേതികവിദ്യയും ഉപയോഗിച്ചിട്ടുണ്ട്. ഇത് ഏറ്റവും ബുദ്ധിയുള്ള നീന്തൽ കുപ്പായമാണെന്ന് സ്പീഡോ അധികൃതർ പറയുന്നു.

2040 ഓടെ ഇത് നീന്തൽതാരങ്ങളെ നാല് ശതമാനം കൂടുതൽ വേഗത്തിൽ നീന്താൻ പര്യാപ്തരാക്കുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. സ്യട്ട് എളുപ്പത്തിൽ ശരാരത്തിൽ ലോക്ക് ആകുന്നതിന് അഡാപ്റ്റീവ് സ്മാർട്ട് ലോക്ക് സീൽ ആണ് ഉപയോഗിച്ചിരിക്കുന്നത്, അതുകൊണ്ടുതന്നെ ഇതിൽ സിപ്പിന്റെ ആവശ്യം വരുന്നില്ല.

ഒപ്റ്റിമൽ പവറിനായി വഴങ്ങുന്നത് എക്‌സോസ്‌കെൽട്ടനും ഈ സ്യൂട്ടിന്റെ ഭാഗമാണ്.

ഈ സ്യൂട്ടിന്റെ ഉപരിതലം സ്രാവിന്റെ തൊലിയോട് സാമ്യമുള്ളതാകാൻ വേണ്ടി ബയോ എൻഡിനിയറിങ് ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ വെള്ളത്തിലൂടെ അനായാസമായി നിന്താൻ ഇത് സഹായിക്കുന്നു. അതേസമയം ഒരു കോർറിയാക്ടർ ശരീരചലനത്തെ സഹായിക്കുന്നുമുണ്ട്.