- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പെല്ലിങ് പറയുന്ന മത്സരത്തിൽ അമേരിക്കയിലെ ലക്ഷങ്ങളെ തോൽപ്പിച്ചു മലയാളികളുടെ അഭിമാനം ഉയർത്തി തൃശൂർ സ്വദേശിനി; 40,000 ഡോളറിന്റെ സ്‌പെല്ലിങ് ബീ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത് പന്ത്രണ്ടുകാരിയായ അനന്യ വിനയ്; ഇന്ത്യൻ ആധിപത്യം തുടർന്ന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത് രോഹൻ രാജീവ്
വാഷിങ്ടൺ ഡിസി: യുഎസിലെ പ്രശസ്തമായ സ്‌പെല്ലിങ് ബീ മത്സരത്തിൽ തൃശൂർ സ്വദേശിനിയായ പന്ത്രണ്ടുകാരിക്കു വിജയം. യുഎസിൽ നടന്ന സ്‌ക്രിപ്‌സ് നാഷനൽ സ്‌പെല്ലിങ് ബീ മൽസരത്തിൽ തൃശൂർ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥിനി അനന്യ വിനയ് ആണ് 40,000 ഡോളറിന്റെ സമ്മാനത്തോടെ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. ഏതാനും വർഷങ്ങളായി ഇന്ത്യൻ കുട്ടികൾ ആധിപത്യം പുലർത്തുന്ന സ്‌പെല്ലിങ് ബീ മത്സരത്തിൽ ഇതാദ്യമായാണ് ഒരു മലയാളി വിജയം നേടുന്നത്. ചെറുപ്പം മുതലേ ആഴമായ വായനയ്ക്കു സമയം നീക്കിവയ്ക്കാൻ അനന്യയ്ക്കു താൽപ്പര്യമായിരുന്നുവെന്നു പിതാവ് വിനയ് ശ്രീകുമാർ പറഞ്ഞു. ഡോ. അനുപമയാണ് അനന്യയുടെ അമ്മ. marocain എന്ന വാക്കിന്റെ സ്‌പെല്ലിങ് ആണ് അനന്യ തെറ്റിക്കാതെ പറഞ്ഞത്. ഒരു പ്രത്യേക ഇനം തുണിയുടെ പേരാണ് marocain. ഫ്രഞ്ച് ഭാഷയിൽനിന്നാണു വാക്കിന്റെ ഉദ്ഭവം. ഇന്ത്യൻ വംശജനും ഇപ്പോൾ ഓക്ലഹോമയിൽ താമസിക്കുന്ന റോഹൻ രാജീവിനെയാണ് (14) അനന്യ പരാജയപ്പെടുത്തിയത്. രോഹൻ രാജീവുമായി 20 റൗണ്ട് മൽസരിച്ചാണ് അനന്യ കിരീടം സ്വന്തമാക്കിയത്. വാഷിങ്ടനിലെ ഗെയ്ലോർഡ് നാ
വാഷിങ്ടൺ ഡിസി: യുഎസിലെ പ്രശസ്തമായ സ്‌പെല്ലിങ് ബീ മത്സരത്തിൽ തൃശൂർ സ്വദേശിനിയായ പന്ത്രണ്ടുകാരിക്കു വിജയം. യുഎസിൽ നടന്ന സ്‌ക്രിപ്‌സ് നാഷനൽ സ്‌പെല്ലിങ് ബീ മൽസരത്തിൽ തൃശൂർ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥിനി അനന്യ വിനയ് ആണ് 40,000 ഡോളറിന്റെ സമ്മാനത്തോടെ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്.
ഏതാനും വർഷങ്ങളായി ഇന്ത്യൻ കുട്ടികൾ ആധിപത്യം പുലർത്തുന്ന സ്‌പെല്ലിങ് ബീ മത്സരത്തിൽ ഇതാദ്യമായാണ് ഒരു മലയാളി വിജയം നേടുന്നത്. ചെറുപ്പം മുതലേ ആഴമായ വായനയ്ക്കു സമയം നീക്കിവയ്ക്കാൻ അനന്യയ്ക്കു താൽപ്പര്യമായിരുന്നുവെന്നു പിതാവ് വിനയ് ശ്രീകുമാർ പറഞ്ഞു. ഡോ. അനുപമയാണ് അനന്യയുടെ അമ്മ.
marocain എന്ന വാക്കിന്റെ സ്‌പെല്ലിങ് ആണ് അനന്യ തെറ്റിക്കാതെ പറഞ്ഞത്. ഒരു പ്രത്യേക ഇനം തുണിയുടെ പേരാണ് marocain. ഫ്രഞ്ച് ഭാഷയിൽനിന്നാണു വാക്കിന്റെ ഉദ്ഭവം. ഇന്ത്യൻ വംശജനും ഇപ്പോൾ ഓക്ലഹോമയിൽ താമസിക്കുന്ന റോഹൻ രാജീവിനെയാണ് (14) അനന്യ പരാജയപ്പെടുത്തിയത്. രോഹൻ രാജീവുമായി 20 റൗണ്ട് മൽസരിച്ചാണ് അനന്യ കിരീടം സ്വന്തമാക്കിയത്.
വാഷിങ്ടനിലെ ഗെയ്ലോർഡ് നാഷനൽ റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിലാണു മൽസരം നടന്നത്. യുഎസിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുള്ള ആറു മുതൽ 15 വയസ്സുവരെയുള്ള കുട്ടികളാണ് മൽസരത്തിൽ പങ്കെടുത്തത്. ലക്ഷക്കണക്കിനു കുട്ടികൾക്കിടയിൽനിന്നാണ് അവസാന റൗണ്ടിലേക്ക് 50 കുട്ടികളെ തിരഞ്ഞെടുത്തത്.