ഒരുമയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ഡിസംബർ ഒൻപതാം തീയതി വൈകുന്നേരം 5.30ന് നടത്തിയ സ്‌പെല്ലിങ് ബീ മൽസരം നാൽപതിലധികം കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഭാവി തലമുറയുടെ കലാപരവും കായികപരവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിൾ എപ്പോഴും ശ്രദ്ധ പുലർത്തുന്ന ഒരുമ കുട്ടികളുടെ ബൗദ്ധികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ മൽസരം സംഘടിപ്പിച്ചതെന്നു പ്രോഗ്രാം കോർഡിനേറ്റർ സ്മിതാ സോണി അറിയിച്ചു.

ജൂണിയർ വിഭാഗത്തിൽ അമൽ പാപാളി ഒന്നാം സ്ഥാനവും സായ ലിജോ രണ്ടാം സ്ഥാനവും നവനീത് ബാബുശങ്കർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂണിയർ വിഭാഗത്തിന്റെ മോഡറേറ്റർ സാറാ കാമ്പിയിലും അഞ്ജലി പാലിയതും ആയിരുന്നു. സീനിയർ വിഭാഗത്തിൽ ഹൃധ്യ മനോജ് ഒന്നാം സ്ഥാനവും മാനുവൽ ജോൺ രണ്ടാം സ്ഥാനവും ആൻ ബിനു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിന്റെ മോഡറേറ്റർ അയിഷ ജോമിൻ ആയിരുന്നു. വാശിയേറിയ മത്സരത്തിൾ എല്ലാ കുട്ടികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. കലാപരിപാടികൾക്ക് ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ വച്ച് പ്രസിഡന്റ് സോണി തോമസും മോഡറേറ്റർസും ചേർന്ന് വിജയികളായ കുട്ടികൾക്ക് ട്രോഫികളും പങ്കെടുത്ത എല്ലാ കുട്ടികൾക്കും മെഡലുകളും സമ്മാനിച്ചു.