- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസം 15 മണിക്കൂറിൽ കൂടുതൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നവരാണോ നിങ്ങൾ; എങ്കിൽ ബ്രെയിൻ ട്യൂമറിനുള്ള സാധ്യത മൂന്നിരിട്ടിയാണെന്ന് ഈ രംഗത്തെ പഠനങ്ങൾ
ലണ്ടൻ: മൊബൈൽ ഒന്ന് കയ്യിൽകിട്ടിയാൽ എന്തൊക്കെയാണ്, നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ മാത്രമല്ല ചിലപ്പോൾ ഒരു സിനിമാക്കഥ തന്നെ പറഞ്ഞുകളയും ചിലർ. എത്ര സമയം വേണമെങ്കിലും മൊബൈൽ ഫോൺ ചെവിയിൽ തിരുകിയിരിക്കാൻ ഒരു മടിയുമില്ലാതായിരിക്കുന്നു മൊബൈൽ പ്രേമികൾക്ക്. എന്തായാലും മൊബൈൽ ഫോണിനോട് കൂടുതൽ ചങ്ങാത്തം കൂടുന്നവർ ജാഗ്രത, മാസം 15 മണിക്കൂറി
ലണ്ടൻ: മൊബൈൽ ഒന്ന് കയ്യിൽകിട്ടിയാൽ എന്തൊക്കെയാണ്, നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ മാത്രമല്ല ചിലപ്പോൾ ഒരു സിനിമാക്കഥ തന്നെ പറഞ്ഞുകളയും ചിലർ. എത്ര സമയം വേണമെങ്കിലും മൊബൈൽ ഫോൺ ചെവിയിൽ തിരുകിയിരിക്കാൻ ഒരു മടിയുമില്ലാതായിരിക്കുന്നു മൊബൈൽ പ്രേമികൾക്ക്. എന്തായാലും മൊബൈൽ ഫോണിനോട് കൂടുതൽ ചങ്ങാത്തം കൂടുന്നവർ ജാഗ്രത, മാസം 15 മണിക്കൂറിൽ കൂടുതൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നവർക്ക് ബ്രെയിൻ ട്യൂമർ പിടിപെടാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നാണ് ഈ രംഗത്തെ പുതിയ പഠനങ്ങൾ പറയുന്നത്.
2004 നും 2006 നും ഇടയിൽ ഫ്രഞ്ച് ഡിപ്പാർട്ട്മെന്റിൽ റിപ്പോർട്ട് ചെയ്ത 253 ഗ്ളിയോമ കേസുകളും 194 മെനിൻജിയോമ കേസുകളും പഠനവിധേയമാക്കിയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. പ്രശസ്തമായ ബോർഡെക്സ് യൂണിവേഴ്സിറ്റി നടത്തിയ പഠനം ബ്രിട്ടീഷ് ഒക്യുപേഷണൽ ആൻഡ് എൻവയോൺമെന്റൽ മെഡിസിൻ ജേർണലിലാണ് പ്രസിദ്ധീകരിച്ചു വന്നത്.
ഗവേഷകരുടെ അഭിപ്രായത്തിൽ സേൽസ് എക്സിക്യൂട്ടിവുകൾക്കും ബിസിനസ് പ്രൊഫഷണലുകൾക്കും മറ്റുള്ളവരെ അപേക്ഷിച്ച് രോഗസാധ്യത ഇരട്ടിയാണെന്നാണ്, ജോലിയുടെ ഭാഗമായി ഇവർക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ സമയം ഫോണിൽ സംസാരിക്കേണ്ടി വരുന്നതാണ് കാരണം. സാധാരണ ഒരു വ്യക്തി മാസം രണ്ടോ രണ്ടരയോ മണിക്കൂർ മൊബൈലിൽ സംസാരിക്കുന്ന സ്ഥാനത്ത് ബിസിനസ് എക്സിക്യൂട്ടീവുകൾ അതിൽ കൂടുതൽ സമയം മൊബൈലിൽ സംസാരിക്കുന്നുണ്ടെന്ന് ഇവർചൂണ്ടിക്കാട്ടുന്നു. ഏകദേശം 900 മണിക്കൂർ ഫോണിൽ സംസാരിക്കുന്നവർക്ക് എളുപ്പം ബ്രെയിൻ ട്യൂമർ പിടിപെടാമെന്നാണ് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
2 മുതൽ 10 വർഷം വരെയോ, ശരാശരി അഞ്ചു വർഷം വരെയോ ഈ രീതിയിൽ ഫോൺ ഉപയോഗിക്കുന്നവരെ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്താമെന്നും പഠനത്തിൽ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ കാൻസർ റിസർച്ച് ഏജൻസി മൊബൈൽ ഫോണിൽ നിന്ന് പുറപ്പെടുവിക്കുന്ന ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളെ 'പോസിബിൾ കാർസിനോജ'ന്റെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഈ പഠനത്തിൽ പേടിക്കാനെനാന്നുമില്ലെന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെല്ലാം ബ്രെയിൻ ട്യൂമർ പിടിപെടും എന്നുമല്ല പറയുന്നതെന്നും പഠനം നടത്തിയ ബോർഡെക്സ് യൂണിവേഴ്സിറ്റിയിലെ റോജർ സാലമൺ പറയുന്നു. മൊബൈൽ ഫോണും അനുബന്ധ മേഖലകളും ദിനംപ്രതി വികസിച്ചു കൊണ്ടിരിക്കുന്നതിനാൽ കൂടുതൽ പഠനങ്ങൾ ഇതു സംബന്ധിച്ച് നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.