ഡബ്ലിൻ: ലൂക്കനിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ സ്‌പൈസ് ഗേൾസ് കഴിഞ്ഞ വർഷത്തിലെ പോലെ തന്നെ ഇത്തവണയും അതി രുചികരമായ തനി നാടൻ പാചക കൂട്ടുകളുമായി കേരളാ ഹൗസ് കാർണിവലിൽ. വീട്ടിൽ പാചകം ചെയ്യുന്ന പലഹാരങ്ങൾ ഉൾപ്പെടുത്തി ലൂക്കൻ വില്ലേജിൽ 'ചായക്കട'യൊരുക്കുകയാണ് സ്‌പൈസ് ഗേൾസ്.

കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലുള്ള ചായക്കടകൾ മലയാളിയെ സംബന്ധിച്ചിടത്തോളം ഗൃഹാതിരത്വം ഉണർത്തുന്ന ഒരോർമ്മയാണ്. പരിപ്പുവട, ബോണ്ട, പഴംപൊരി, മുതൽ ദോശയും ചമ്മന്തിയും, പൊറോട്ടയും ഇറച്ചിയും വരെ ലഭിക്കുന്ന കൊതെയേറിയ ഒരു അനുഭവം കൂടിയാണ് കേരളത്തിലെ ചായക്കട കാഴ്ചകൾ.
ചായക്കടയുടെ കൂടുതൽ വിശേഷങ്ങൾ കണ്ടറിയാൻ, 18ന് ശനിയാഴ്ച ഏവരെയും ലൂക്കൻ വില്ലെജിലേയ്ക്ക് ക്ഷണിക്കുന്നതായി 'സ്പൈസ് ഗേൾസ്'അറിയിച്ചു.