ഡബ്ലിൻ: കേരളത്തിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും കാണുന്ന ചായക്കടകളും അവിടെ നിന്ന് ലഭിക്കുന്ന നാടൻ വിഭവങ്ങളും മലയാളിക്ക് എന്നും പ്രിയപ്പെട്ടത് തന്നെയായിരുന്നു. അയർലണ്ട് മലയാളികളുടെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവമായ കേരള ഹൗസ് കാർണിവലിന് ഒരു ചായക്കട കൂടി ഉണ്ടായാൽ എങ്ങനെയിരിക്കും ?

അതുതന്നെയാണ് ലുകാനിൽ നിന്നുള്ള SPICE GIRLS ചെയ്യാൻ പോകുന്നതും. തനി നാടൻ പാചക കൂട്ടുകളുമായി, വീട്ടിൽ പാചകം ചെയ്യുന്ന പലഹാരങ്ങൾ ഉൾപെടുത്തി ഒരുക്കുന്ന ചായക്കട. ചായക്കടയുടെ കൂടുതൽ വിശേഷങ്ങൾ അടുത്തറിയാൻ 24 ാം തീയതി വരെ കാത്തിരിക്കാം...