- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്രം പൊട്ടിയ വിമാനം ആകാശത്ത് വട്ടമിട്ട് പറന്നത് രണ്ടരമണിക്കൂറോളം; ഒടുവിൽ അടിയന്തിര ലാന്റിങ് നടത്തി ആശങ്കയകറ്റി; ദുബൈ - മുംബൈ സ്‌പൈസ് ജെറ്റ് ഒഴിവായത് വൻ ദുരന്തത്തിൽ നിന്ന്; ഞെട്ടൽമാറാതെ മലയാളികൾ ഉൾപ്പെട്ട 180 ഓളം യാത്രക്കാർ
ദുബൈ: ഇന്നലെ ദുബൈയിൽ നിന്ന് മുംബൈയിലേക്ക് പറന്ന സ്‌പൈസ് ജെറ്റ് യാത്രക്കാർക്ക് മറക്കാനാവാത്ത ദിനമായിരുന്നു. വിമാനത്തിന്റെ ചക്രം പൊട്ടിയതിനെ തുടർന്ന് മണിക്കൂറുകൾ നീണ്ട ആശങ്ക അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് മലയാളികൾ ഉൾപ്പെട്ട 180 ഓളം യാത്രക്കാർ. ചക്രം പൊട്ടിയതിനെ തുടർന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്ന വിമാനം ദുബൈയിലെ തന്നെ മറ്റൊരു വിമാനത്താളത്തിൽ ഇറക്കിയതോടെയാണ് മലയാളികൾ ഉൾപ്പടെ 180 ഓളം യാത്രക്കാർക്ക് ശ്വാസം നേരെ വീണത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു മുംബൈയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനമാണ് വലിയ ദുരന്തത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ടെർമിനൽ ഒന്നിൽ നിന്ന് ശനിയാഴ്ച പുലർച്ചെ നാലിന് പുറപ്പെടേണ്ട എസ് ജി 8114 ബോയിങ് വിമാനം 5.15നാണ് പറന്നുയർന്നത്. വിമാനത്തിന്റെ പിൻഭാഗത്തെ വലത് ചക്രമാണ് പൊട്ടിയത്. തുടർന്ന് അടിയന്തരമായി നിലത്തിറക്കാനായി ശ്രമം. എന്നാൽ ദുബൈ ജബൽ അലിയിലെ പുതിയ ആൽ മക്തൂം വിമാനത്താവളത്തിൽ മൂന്നുവട്ടം ഇറങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നാലാം
ദുബൈ: ഇന്നലെ ദുബൈയിൽ നിന്ന് മുംബൈയിലേക്ക് പറന്ന സ്‌പൈസ് ജെറ്റ് യാത്രക്കാർക്ക് മറക്കാനാവാത്ത ദിനമായിരുന്നു. വിമാനത്തിന്റെ ചക്രം പൊട്ടിയതിനെ തുടർന്ന് മണിക്കൂറുകൾ നീണ്ട ആശങ്ക അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് മലയാളികൾ ഉൾപ്പെട്ട 180 ഓളം യാത്രക്കാർ.
ചക്രം പൊട്ടിയതിനെ തുടർന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്ന വിമാനം ദുബൈയിലെ തന്നെ മറ്റൊരു വിമാനത്താളത്തിൽ ഇറക്കിയതോടെയാണ് മലയാളികൾ ഉൾപ്പടെ 180 ഓളം യാത്രക്കാർക്ക് ശ്വാസം നേരെ വീണത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു മുംബൈയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനമാണ് വലിയ ദുരന്തത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ടെർമിനൽ ഒന്നിൽ നിന്ന് ശനിയാഴ്ച പുലർച്ചെ നാലിന് പുറപ്പെടേണ്ട എസ് ജി 8114 ബോയിങ് വിമാനം 5.15നാണ് പറന്നുയർന്നത്. വിമാനത്തിന്റെ പിൻഭാഗത്തെ വലത് ചക്രമാണ് പൊട്ടിയത്. തുടർന്ന്
അടിയന്തരമായി നിലത്തിറക്കാനായി ശ്രമം. എന്നാൽ ദുബൈ ജബൽ അലിയിലെ പുതിയ ആൽ മക്തൂം വിമാനത്താവളത്തിൽ മൂന്നുവട്ടം ഇറങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നാലാം ശ്രമത്തിൽ രാവിലെ 7.45 ന് സൂരക്ഷിതമായി വിമാനം നിലത്തിറക്കി.
ദുബൈ പൊലീസ്, ആംബുലൻസ്, അഗ്‌നിശമന സേന തുടങ്ങി എല്ലാ സുരക്ഷാ സന്നാഹങ്ങളും അൽ മക്തൂം വിമാനത്താവളത്തിൽ നില ഉറപ്പിച്ചിരുന്നു. തുടർന്നാണ് അടിയന്തര ലാന്റിങ് നടത്തിയത്.ഇതിനിടെ, യാത്ര മുടങ്ങിയവർക്ക് പകരം സംവിധാനം ഏർപ്പെടുത്തുന്നതിലോ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കുന്നതിലോ സ്‌പൈസ് ജെറ്റ് അധികൃതർ അലംഭാവം കാട്ടിയതായി യാത്രക്കാർ പരാതിപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരും ഇതുമൂലം ദുരിതത്തിലായി.