- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
നിങ്ങൾ സ്ഥിരം വിമാനത്തിൽ യാത്ര ചെയ്യുന്ന ആൾ ആണോ? എങ്കിൽ ഇന്നും നാളെയും പരമാവധി ടിക്കറ്റുകൾ ബുക്ക് ചെയ്യുക; 511 രൂപ മുതൽ സ്‌പൈസ് ജെറ്റ് ടിക്കറ്റുകൾ
പതിനൊന്നാം വാർഷികത്തോടനുബന്ധിച്ച് വമ്പൻ ഓഫറുമായി സ്‌പൈസ് ജെറ്റ്. ഡൊമസ്റ്റിക്, ഇന്റർനാഷണൽ റൂട്ടുകളിൽ വൻ ഓഫറുകളാണ് സ്‌പൈസ് ജെറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്നലെ ആരംഭിച്ച ഓഫർ ഇന്നും നാളേയും കൂടിയുണ്ട്. 511 രൂപ മുതലുള്ള ടിക്കറ്റുകളാണ് ഈ ബജറ്റ് എയർ ലൈനിൽ നിന്നു ലഭിക്കുക. 17ന് ആരംഭിച്ച ഓഫർ 19ന് അർധരാത്രിഅവസാനിക്കും. ഈ ഓഫറുകളിൽ ടിക്കറ്റ് എടുക്കുന്നവർക്ക് ഡൊമസ്റ്റിക് ട്രാവൽ പീരിയഡ് 2016 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ്. അതേസമയം ഇന്റർനാഷണൽ ട്രാവൽ പീരിയഡ് 2016 ജൂൺ ഒന്നു മുതൽ ജൂലൈ 20 വരെയാണ്. സ്‌പൈസ് ജെറ്റ് നെറ്റ് വർക്കിനു കീഴിലുള്ള ഡയറക്ടർ ഫ്‌ലൈറ്റുകൾക്കു മാത്രമാണ് ഈ ഓഫർ ബാധകമാകുക. എയർ ഏഷ്യയും തിങ്കളാഴ്ച മറ്റൊരു ഓഫറുമായി രംഗത്തെത്തിയിരുന്നു. റിട്ടേൺ ടിക്കറ്റുകൾക്ക് 50 ശതമാനം ഡിസ്‌ക്കൗണ്ടാണ് എയർ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫർ ഇന്ന് അവസാനിക്കും. ഓഗസ്റ്റ് ഒന്നു മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ ബാധകം. 2014 ജൂണിൽ ഓപ്പറേഷൻ ആരംഭിച്ച എയർ ഏഷ്യ ഇതുവരെ 2.5 മില്യൺ യാത്രക്
പതിനൊന്നാം വാർഷികത്തോടനുബന്ധിച്ച് വമ്പൻ ഓഫറുമായി സ്‌പൈസ് ജെറ്റ്. ഡൊമസ്റ്റിക്, ഇന്റർനാഷണൽ റൂട്ടുകളിൽ വൻ ഓഫറുകളാണ് സ്‌പൈസ് ജെറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്നലെ ആരംഭിച്ച ഓഫർ ഇന്നും നാളേയും കൂടിയുണ്ട്. 511 രൂപ മുതലുള്ള ടിക്കറ്റുകളാണ് ഈ ബജറ്റ് എയർ ലൈനിൽ നിന്നു ലഭിക്കുക.
17ന് ആരംഭിച്ച ഓഫർ 19ന് അർധരാത്രിഅവസാനിക്കും. ഈ ഓഫറുകളിൽ ടിക്കറ്റ് എടുക്കുന്നവർക്ക് ഡൊമസ്റ്റിക് ട്രാവൽ പീരിയഡ് 2016 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ്. അതേസമയം ഇന്റർനാഷണൽ ട്രാവൽ പീരിയഡ് 2016 ജൂൺ ഒന്നു മുതൽ ജൂലൈ 20 വരെയാണ്. സ്‌പൈസ് ജെറ്റ് നെറ്റ് വർക്കിനു കീഴിലുള്ള ഡയറക്ടർ ഫ്‌ലൈറ്റുകൾക്കു മാത്രമാണ് ഈ ഓഫർ ബാധകമാകുക.
എയർ ഏഷ്യയും തിങ്കളാഴ്ച മറ്റൊരു ഓഫറുമായി രംഗത്തെത്തിയിരുന്നു. റിട്ടേൺ ടിക്കറ്റുകൾക്ക് 50 ശതമാനം ഡിസ്‌ക്കൗണ്ടാണ് എയർ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫർ ഇന്ന് അവസാനിക്കും. ഓഗസ്റ്റ് ഒന്നു മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ ബാധകം. 2014 ജൂണിൽ ഓപ്പറേഷൻ ആരംഭിച്ച എയർ ഏഷ്യ ഇതുവരെ 2.5 മില്യൺ യാത്രക്കാർക്ക് ഉപയോഗിച്ചതിന്റെ ആഘോഷമായാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഡൊമസ്റ്റിക്, ഇന്റർനാഷണൽ റൂട്ടുകളിലും എയർ ഏഷ്യ ഓഫർ വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള എയർ ഏഷ്യയുടെ ഏഴ് ഡെസ്റ്റിനേഷനുകളിലേക്കും കൂടാതെ ഓവർസീസ് ഡെസ്റ്റിനേഷനുകളായ സൗത്ത് ഈസ്റ്റ് ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലേക്കാണ് ഈ ഓഫർ.