കൊച്ചിയിൽ നിന്ന് ക്വാലലംപൂരിലേക്കു പറക്കാം വെറും 2,600 രൂപയ്ക്ക്; വിദേശത്തേക്കു പറക്കാൻ കിടിലൻ ഓഫറുകളുമായി എയർ ഏഷ്യയും സ്പൈസ് ജെറ്റും
ആഭ്യന്തര സർവീസുകൾക്ക് ബജറ്റ് വിമാനങ്ങൾ മികച്ച ഓഫറുകൾ നൽകി യാത്രക്കാരെ വശീകരിക്കുന്നതിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ വിദേശത്തേക്കു പറക്കാനുള്ള ഓഫറുകളുമായി എയർ ഏഷ്യയും സ്പൈസ് ജെറ്റും രംഗത്തെത്തി. വെറും 2,600 രൂപ നിരക്കിൽ കൊച്ചിയിൽ നിന്നും ക്വാലാലംപൂരിലേക്ക് എയർ ഏഷ്യയിൽ പറക്കാം. സ്പൈസ് ജെറ്റ് സെപ്റ്റംബർ 25 മുതൽ ആരംഭിക്കുന്ന ദിവസേനയ
- Share
- Tweet
- Telegram
- LinkedIniiiii
ആഭ്യന്തര സർവീസുകൾക്ക് ബജറ്റ് വിമാനങ്ങൾ മികച്ച ഓഫറുകൾ നൽകി യാത്രക്കാരെ വശീകരിക്കുന്നതിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ വിദേശത്തേക്കു പറക്കാനുള്ള ഓഫറുകളുമായി എയർ ഏഷ്യയും സ്പൈസ് ജെറ്റും രംഗത്തെത്തി. വെറും 2,600 രൂപ നിരക്കിൽ കൊച്ചിയിൽ നിന്നും ക്വാലാലംപൂരിലേക്ക് എയർ ഏഷ്യയിൽ പറക്കാം. സ്പൈസ് ജെറ്റ് സെപ്റ്റംബർ 25 മുതൽ ആരംഭിക്കുന്ന ദിവസേനയുള്ള നോൺസ്റ്റോപ് കൊൽകത്ത-ബാങ്കോക്ക് യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് വെറും 2,999 രൂപയാണ് പ്രാരംഭ ഓഫറായി വാഗ്ദാനം ചെയ്യുന്നത്.
2015 മാർച്ച് ഒന്നിനും 2015 ഒക്ടോബർ 24-നുമിടയിലുള്ള യാത്രയ്ക്കായി ഈ മാസം 31-നം ബുക് ചെയ്യുന്നവർക്കു മാത്രമാണ് എയർ ഏഷ്യ ഇളവ് നൽകുന്നത്. എയർ ഏഷ്യയുടെ ചെന്നൈ-ബാങ്കോക് നിരക്ക് 3,200 രൂപയാണ്. ചെന്നൈ-ക്വാലാലംപൂർ നിരക്ക് 4000 രൂപയും.
ബാങ്കോക്കിൽ നിന്നും മുംബൈ, ദൽഹി, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും സ്പൈസ് ജെറ്റ് പറക്കുന്നുണ്ട്. പക്ഷേ എല്ലാ സർവീസും കൊൽക്കത്ത വഴിയാണ്. ഈ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 5,599 രൂപയാണ്. നേരത്തെ പൂണെയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും ബാങ്കോക്കിലേക്ക് സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാർ കുറവായതിനാൽ കഴിഞ്ഞ മാർച്ചോടെ സർവീസ് നിർത്തി വയ്ക്കുകയായിരുന്നു.