- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോറുണ്ണുന്ന പാത്രത്തേക്കാൾ വലുപ്പമുള്ള എട്ടുകാലിയെ കണ്ടിട്ടുണ്ടോ..? ആരെയും ഭയപ്പെടുത്തുന്ന സ്പൈഡർമാന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ
എട്ടുകാലികളുടെ വിശേഷങ്ങൾ നാമേറെ കേട്ടിട്ടുണ്ട്. എന്നാൽ നാളിതുവരെയായി ഇത്രയും വലുപ്പമുള്ള ഒരു എട്ടുകാലിയുടെ ചിത്രങ്ങൾ വരെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. നിങ്ങൾ ചോറുണ്ണുന്ന പാത്രത്തേക്കാൾ വലുപ്പമുള്ള എട്ടുകാലിയാണിത്. ആരെയും ഭയപ്പെടുത്തുന്ന ഈ എട്ടുകാലിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണിപ്പോൾ.ക്യൂൻസ്ലാൻഡിലെ മൗണ്ട് കൂളമിൽ ഉള്ള ലോറൻ ആൻസെൽ എന്ന സ്ത്രീയാണീ ഭീമൻ എട്ടുകാലിയുടെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. അറഗോഗ് എന്ന പേരിട്ട് വിളിച്ചിരിക്കുന്ന ഈ ഭീമാകാരനായ ഹണ്ട്‌സ്മാൻ സ്‌പൈഡർ അവരുടെ വീടിന്റെ വിൻഡോയുടെ പുറം ഭാഗത്താണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവിടെ അവരുടെ പാർട്ട്ണർ ഡിന്നർ പാകം ചെയ്യാൻ ഒരുങ്ങുമ്പോഴാണ് ഈ ഭീമൻ ചിലന്തിയെ ശ്രദ്ധയിൽ പെട്ടതെന്ന് റിപ്പോർട്ടുണ്ട്. ഈ എട്ടുകാലി അപകടകാരിയായിട്ടല്ല പ്രത്യക്ഷപ്പെട്ടതെങ്കിലും തങ്ങൾ ഇതിനെ വിൻഡോ ഗ്ലാസിൽ നിന്നും ഓടിക്കാൻ ശ്രമിച്ചപ്പോൾ ഇത് സൗഹാർദപൂർവമല്ല പ്രതികരിച്ചിരിക്കുന്നതെന്നാണ് ആൻസെൽ വെളിപ്പെടുത്തുന്നത്. ഈ എട്ടുകാലി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നു
എട്ടുകാലികളുടെ വിശേഷങ്ങൾ നാമേറെ കേട്ടിട്ടുണ്ട്. എന്നാൽ നാളിതുവരെയായി ഇത്രയും വലുപ്പമുള്ള ഒരു എട്ടുകാലിയുടെ ചിത്രങ്ങൾ വരെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. നിങ്ങൾ ചോറുണ്ണുന്ന പാത്രത്തേക്കാൾ വലുപ്പമുള്ള എട്ടുകാലിയാണിത്. ആരെയും ഭയപ്പെടുത്തുന്ന ഈ എട്ടുകാലിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണിപ്പോൾ.ക്യൂൻസ്ലാൻഡിലെ മൗണ്ട് കൂളമിൽ ഉള്ള ലോറൻ ആൻസെൽ എന്ന സ്ത്രീയാണീ ഭീമൻ എട്ടുകാലിയുടെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.
അറഗോഗ് എന്ന പേരിട്ട് വിളിച്ചിരിക്കുന്ന ഈ ഭീമാകാരനായ ഹണ്ട്‌സ്മാൻ സ്‌പൈഡർ അവരുടെ വീടിന്റെ വിൻഡോയുടെ പുറം ഭാഗത്താണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവിടെ അവരുടെ പാർട്ട്ണർ ഡിന്നർ പാകം ചെയ്യാൻ ഒരുങ്ങുമ്പോഴാണ് ഈ ഭീമൻ ചിലന്തിയെ ശ്രദ്ധയിൽ പെട്ടതെന്ന് റിപ്പോർട്ടുണ്ട്. ഈ എട്ടുകാലി അപകടകാരിയായിട്ടല്ല പ്രത്യക്ഷപ്പെട്ടതെങ്കിലും തങ്ങൾ ഇതിനെ വിൻഡോ ഗ്ലാസിൽ നിന്നും ഓടിക്കാൻ ശ്രമിച്ചപ്പോൾ ഇത് സൗഹാർദപൂർവമല്ല പ്രതികരിച്ചിരിക്കുന്നതെന്നാണ് ആൻസെൽ വെളിപ്പെടുത്തുന്നത്.
ഈ എട്ടുകാലി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും തങ്ങൾ ഇതിനെ കൊല്ലാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇതിന് അറഗോഗ് എന്നാണ് തങ്ങൾ പേരിട്ടിരിക്കുന്നതെന്നും ആൻസെൽ പറയുന്നു. തങ്ങളുടെ പുതിയ വീടിന് മുകളിലെ വിൻഡോയ്ക്ക് മേലാണിതിനെ കണ്ടിരിക്കുന്നതെന്നും ഇതിന് മുമ്പ് ഇത്രയും വലുപ്പമുള്ള എട്ടുകാലിയെ കണ്ടിട്ടിട്ടില്ലെന്നും സ്ത്രീ വെളിപ്പെടുത്തുന്നു.