- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടൺ വഴി രാജ്യത്ത് കടക്കുന്നവരുടെ എണ്ണം വർധിച്ചു; അനധികൃത കുടിയേറ്റം ഏറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് നിയമമന്ത്രി
ഡബ്ലിൻ: രാജ്യത്ത് അനധികൃത കുടിയേറ്റം അനുദിനം ശക്തമാകുകയാണെന്ന് നിയമമന്ത്രി ഫ്രാൻസസ് ഫിറ്റ്‌സ്‌ജെറാൾഡ്. അടുത്തകാലത്തായി യുകെ വഴിയുള്ള കടന്നു കയറ്റമാണ് കൂടുതലായിട്ടുള്ളതെന്നും ഇത് ആശങ്കയ്ക്ക് വഴിതെളിക്കുന്നുവെന്നുമാണ് റിപ്പോർട്ട്. അനധികൃതമായി രാജ്യത്തേക്കുള്ള കുടിയേറ്റം പൊതുസേവനത്തേയും ഇമിഗ്രേഷൻ സർവീസിനേയും കൂടുതൽ ബാധിക
ഡബ്ലിൻ: രാജ്യത്ത് അനധികൃത കുടിയേറ്റം അനുദിനം ശക്തമാകുകയാണെന്ന് നിയമമന്ത്രി ഫ്രാൻസസ് ഫിറ്റ്‌സ്‌ജെറാൾഡ്. അടുത്തകാലത്തായി യുകെ വഴിയുള്ള കടന്നു കയറ്റമാണ് കൂടുതലായിട്ടുള്ളതെന്നും ഇത് ആശങ്കയ്ക്ക് വഴിതെളിക്കുന്നുവെന്നുമാണ് റിപ്പോർട്ട്. അനധികൃതമായി രാജ്യത്തേക്കുള്ള കുടിയേറ്റം പൊതുസേവനത്തേയും ഇമിഗ്രേഷൻ സർവീസിനേയും കൂടുതൽ ബാധിക്കുന്നുവെന്നാണ് ഫിറ്റ്‌സ്‌ജെറാൾഡ് വ്യക്തമാക്കുന്നത്.
യൂറോപ്പിലാകമാനം സഞ്ചരിച്ചു കഴിഞ്ഞ് ബ്രിട്ടണിൽ നിന്ന് അയർലണ്ടിലേക്കാണ് ഭൂരിഭാഗം പേരും കുടിയേറുന്നത്. ബ്രിട്ടൺ കഴിഞ്ഞാൽ നോർത്തേൺ അയർലണ്ടിന്റെ അതിർത്തിയിൽ നിന്നുമാണ് അനധികൃത കുടിയേറ്റം. അതേസമയം കുടിയേറ്റക്കാർ കൂടുതലും പുരുഷന്മാരാണെന്നുമാണ് വിലയിരുത്തുന്നത്. ഒരു മാസത്തെ കാലയളവിൽ തന്നെ എഴുന്നൂറോളം പേരാണ് രാജ്യത്ത് കടന്നുകൂടിയിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ ഇത്തരത്തിൽ അയർലണ്ടിൽ എത്തിയിട്ടുള്ളവരുടെ എണ്ണം ഏറെയാണ്. കഴിഞ്ഞ രണ്ടുമാസമായി സർക്കാരിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നവും ഇതുതന്നെയാണ്.
ഇത്തരത്തിൽ അനധികൃതമായി രാജ്യത്ത് എത്തിയിട്ടുള്ളവർ അഭയാർഥി പദവി നേടിയെടുക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ അഭയാർഥികളായി ഇവരെ അംഗീകരിക്കുന്നതിനുള്ള അന്തിമ റിപ്പോർട്ട് ഫിറ്റ്‌സ്‌ജെറാൾഡ് ഉൾപ്പെടുന്ന കമ്മിറ്റി തയാറാക്കുകയാണിപ്പോൾ.
അതേസമയം ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരെ അഭയാർഥികളായി അംഗീകരിക്കുന്നതും രാജ്യത്തിന്റെ സമ്പദ് ഘടനയിൽ കാട്ടുന്ന പുരോഗതിയും അനധികൃത കുടിയേറ്റക്കാരുടെ പ്രധാനകേന്ദ്രമാക്കി മാറ്റുമോയെന്ന സംശയമാണ് ഇപ്പോൾ സർക്കാരിനുള്ളത്. അനധികൃതമായി രാജ്യത്തെത്തിയിരിക്കുന്ന ഏതാനും പേരെ ഇപ്പോൾ കോ മീത്തിലുള്ള മോസ്‌നിയിലും, കോ കോർക്കിലുള്ള ചില ഡയറക്ട് പ്രൊവിഷൻ സെന്ററുകളിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അനധികൃതമായി കുടിയേറുന്നവരിൽ ഭൂരിഭാഗം പേരും.