- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇസ്ലാമിക പൈതൃകത്തിന്റെ സൽസരണിയിൽ നന്മയുടെ കാവലാളാവുക-സയ്യിദ് ശുഹൈബ് തങ്ങൾ
ദുബായ്- സ്വജീവിതത്തിൽ ഇസ്ലാമിക വിശുദ്ദി നിലനിർത്തിക്കൊണ്ട് ഇസ്ലാമിക സൽസരണിയിൽ നന്മയുടെ കാവലാളായി മാറാൻ ഓരോ എസ് കെ എസ് എസ് എഫ് പ്രവർത്തകർക്കുമാവണമെന്നും രൂപീകരണം തൊട്ടിങ്ങോട്ട് സമൂഹത്തിന് നൽകിയ നന്മകളാണ് എസ് കെ എസ് എസ് എഫിന്റെ അത്ഭുതകരമായ ഉയർച്ചയ്ക്ക് കാരണമായതെന്നും എസ് കെ എസ് എസ് എഫ് യു എ ഇ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശുഹൈബ് തങ്ങൾ അഭിപ്രായപ്പെട്ടു. ദുബായ് എസ് കെ എസ് എസ് എഫ് കാസറകോട് ജില്ലാ കമ്മിറ്റി ദേര റഫീ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഡെലികേറ്റ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിനുമുംപെ സഞ്ചരിച്ച് ആധുനിക സമൂഹത്തിന്റെ അഭിരുചികൾ തിരിച്ചറിഞ്ഞ് കാലാകാലങ്ങളിൽ വേണ്ട മാറ്റങ്ങളോടെ എസ് കെ എസ് എസ് എഫ് മുന്നേറുമ്പോൾ ചരിത്രത്തിന് നേരെ കണ്ണടച്ചിരുന്നവരേപ്പോലും കണ്ണുതുറപ്പിക്കുകയും അംഗീകരിപ്പിക്കുകയും ചെയ്തത്, സാത്വികരായ പണ്ഢിത നക്ഷത്രങ്ങളും ഉമറാക്കളും ദീർഘവീക്ഷണങ്ങളോടെ ഈ സംഘടനയെ നയിക്കുന്നതുകൊണ്ടാണ്. ആറു എഡിഷനുകളും ആറു ലക്ഷം വരിക്കാരുമായ് ഒരു പത്രം ഉദ്ഘാടനം ചെയ
ദുബായ്- സ്വജീവിതത്തിൽ ഇസ്ലാമിക വിശുദ്ദി നിലനിർത്തിക്കൊണ്ട് ഇസ്ലാമിക സൽസരണിയിൽ നന്മയുടെ കാവലാളായി മാറാൻ ഓരോ എസ് കെ എസ് എസ് എഫ് പ്രവർത്തകർക്കുമാവണമെന്നും രൂപീകരണം തൊട്ടിങ്ങോട്ട് സമൂഹത്തിന് നൽകിയ നന്മകളാണ് എസ് കെ എസ് എസ് എഫിന്റെ അത്ഭുതകരമായ ഉയർച്ചയ്ക്ക് കാരണമായതെന്നും എസ് കെ എസ് എസ് എഫ് യു എ ഇ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശുഹൈബ് തങ്ങൾ അഭിപ്രായപ്പെട്ടു. ദുബായ് എസ് കെ എസ് എസ് എഫ് കാസറകോട് ജില്ലാ കമ്മിറ്റി ദേര റഫീ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഡെലികേറ്റ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലത്തിനുമുംപെ സഞ്ചരിച്ച് ആധുനിക സമൂഹത്തിന്റെ അഭിരുചികൾ തിരിച്ചറിഞ്ഞ് കാലാകാലങ്ങളിൽ വേണ്ട മാറ്റങ്ങളോടെ എസ് കെ എസ് എസ് എഫ് മുന്നേറുമ്പോൾ ചരിത്രത്തിന് നേരെ കണ്ണടച്ചിരുന്നവരേപ്പോലും കണ്ണുതുറപ്പിക്കുകയും അംഗീകരിപ്പിക്കുകയും ചെയ്തത്, സാത്വികരായ പണ്ഢിത നക്ഷത്രങ്ങളും ഉമറാക്കളും ദീർഘവീക്ഷണങ്ങളോടെ ഈ സംഘടനയെ നയിക്കുന്നതുകൊണ്ടാണ്. ആറു എഡിഷനുകളും ആറു ലക്ഷം വരിക്കാരുമായ് ഒരു പത്രം ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു കേരള ചരിത്രം സമസ്തയുടെ പേരിൽ കുറിക്കപ്പെട്ടപ്പോൾ അത് വരെ സമസ്തയോട് പുറം തിരിഞ്ഞ് നിന്നിരുന്ന പലരേയും സമസ്തയിലേക്ക് നോക്കാൻ പ്രേരിപ്പിച്ചു.
അതുകൊണ്ടാണ് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തവിധം സമൂഹവും മാദ്ധ്യമകണ്ണുകളും സമസ്തയുടെ ആദർശ വിശുദ്ധിയുടെ തൊണ്ണൂറാം വാർഷിക നഗറായ വരക്കൽ മുല്ലക്കോയ നഗറിലേക്ക് മിഴി തുറന്നുവച്ചത്. എസ് കെ എസ് എസ് എഫിന്റെ കീഴിൽ സൽസരണി, ട്രെൻഡ്, ഇസ്ത്വിഖാമ, സഹചാരി, വിഖായ തുടങ്ങിയ പോഷകഘടകങ്ങൾ സമസ്ത എന്ന മാതൃസംഘടന കാട്ടിത്തന്ന വഴിയിലൂടെ ഈ സംഘടനയെ മുന്നോട്ട് നയിച്ചപ്പോൾ കേരള സമൂഹത്തിൽ രാഷ്ട്രീയവും സാമൂഹികവുമായ അസ്ഥിത്വം ഉണ്ടായി. കേരളമൊഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുമായ് താരതമ്യം ചെയ്തുനോക്കിയാൽ ആ വിടവ് കാണാനാവും.
വിടവാങ്ങൽ പ്രസംഗത്തിൽ തിരുദൂദർ സഹാബാകിറാമിനോട് കൽപിക്കപ്പെട്ട ദീനീ ദഅവത്തുമായ് കേരളക്കരയിലെത്തിയ മാലിക്ക് ബ്‌നു ദീനാറുംകൂട്ടരും നമ്മിലേക്ക് കൈമാറിയ പരിശുദ്ദ പാൻഥാവ്. ആ പാൻഥാവിൽ നിന്ന് അണുവിട വ്യതിചലിക്കാതെ തലമുറകളിലേക്ക് എത്തിക്കേണ്ട ദൗത്യം ഇന്ന് ഏൽപിക്കപ്പെട്ടത് നമ്മുടെ കൈകളിലേക്കാണ്. പടച്ചവന്റെ കോടതിയിലെത്തുമ്പോൾ ഈ ദീനീ ദഅവത്തിന്റെ ഭാഗമാവാൻ സാധിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിക്കാൻ എസ് കെ എസ് എസ് എഫ്കാരായ നമുക്കാവണം. പാരത്രീക മോക്ഷം മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം-അദ്ദേഹം കൂട്ടിച്ചേർത്തു.
കബീർ അസ്അദിയുടെ അധ്യക്ഷതയിൽ കാസറകോട് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എഴുപതോളം പ്രവർത്തകരാണ് ഡെലിഗേറ്റ് മീറ്റിൽ പങ്കെടുത്തത്. സംഘാടനം, ആത്മീയം, സമർപ്പണം എന്നീ മൂന്ന് സെഷനുകളിൽ യഥാക്രമം ശുഹൈബ് തങ്ങൾ, ഹഖീം ഫൈസി, അബ്ദുൽ ഖാദര അസ്അദി എന്നിവർ ക്ലാസ്സെടുത്തു.
സയ്യിദ് അബ്ദുൽ ഹഖീം അൽ ബുഖാരി യുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിന് സർഫ്രാസ് ഉദുമ ഖിറാഅത്ത് നിർവ്വഹിച്ചു. മുനീർ ചെർക്കള എസ് കെ എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ അസീസ് ബെള്ളൂർ, അന്താസ് ചെമ്മനാട്, ഇല്യാസ് കട്ടക്കൽ, അബ്ദുൽ അസീസ് ബാഖവി, അബ്ദുല്ല ബെളിഞ്ച, റഫീഖ് എ ജി സി, ഷംസീർ അഡൂർ, മൻസൂർ ഹുദവി തുടങ്ങിയവർ ആസംശകൾ നേർന്നു. വ്യത്യസ്ത വിഷയങ്ങളിൽ വിവിധ മണ്ഢലങ്ങളെ പ്രതിനിധീകരിച്ച് മുഹമ്മദലി തൃക്കരിപ്പൂർ, അസീസ് ബാഖവി കാഞ്ഞങ്ങാട്, ടി കെ മുനീർ ഉദുമ, ഐ പി എം ഇബ്രാഹിം കാസറകോട്, യാഖൂബ് മൗലവി മഞ്ചേശ്വരം എന്നിവർ സംസാരിച്ചു. ജില്ലാ ജനഃസെക്രട്ടറി സുബൈർ മാങ്ങാട് സ്വാഗതവും ട്രഷറർ സിദ്ദീഖ് കനിയടുക്കം നന്ദിയും പറഞ്ഞു.