- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
നിയമവിരുദ്ധമായി വില്ലകൾ വിഭജിച്ച് വാടകയ്ക്ക് നല്കുന്നവരെ കണ്ടെത്താൻ വീണ്ടും കർശന പരിശോധന വന്നേക്കും; നിയമലംഘകരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സെൻട്രൽ മുനിസിപ്പൽ കൗൺസിൽ രംഗത്ത്
ദോഹ: നിയമവിരുദ്ധമായി വില്ലകൾ വിഭജിച്ച് വാടകയ്ക്ക് നല്കുന്നവരെ കണ്ടെത്താൻ വീണ്ടും കർശന പരിശോധന വന്നേക്കും. നിയമലംഘകർക്കെതിരെ ശക്തമായ നടപടിവേണമെന്ന് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ(സിഎംസി) യോഗം ശുപാർശചെയ്തതോടെയാണ് വീണ്ടും പരിശോധന ശക്തമായേക്കുമെന്ന സൂചനകൾ പുറത്ത് വരുന്നത്. സംശയാസ്പദമായ വില്ലകളിൽ പരിശോധന നടത്താൻ പബ്ലിക് പ്രൊസിക്യൂഷന്റെ അനുവാദം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്നു പല അംഗങ്ങളും ആവശ്യപ്പെട്ടു. അനധികൃതമായി കെട്ടിടങ്ങൾ വിഭജിച്ചാൽ ചതുരശ്രമീറ്ററിന് 250 മുതൽ 500 റിയാൽ വരെ പിഴചുമത്താനും മാറ്റംവരുത്തിയ ഭാഗം ഉടമയുടെ ചെലവിൽ പൊളിച്ചു നീക്കാനും വകുപ്പുണ്ട്. സ്ഥിരമോ താൽക്കാലികമോ ആയ മതിലോ ഭിത്തിയോ നിർമ്മിക്കുന്നവരിൽ നിന്ന് ചതുരശ്രമീറ്ററിന് 200 മുതൽ 500 റിയാൽ വരെ പിഴയീടാക്കാനും വ്യവസ്ഥയുണ്ട്. കുറഞ്ഞ വരുമാനക്കാർക്കു കൂടുതൽ പാർപ്പിടസൗകര്യമൊരുക്കാൻ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ നിലവിലുള്ള കെട്ടിടങ്ങൾക്കു കൂടുതൽ നിലകൾ നിർമ്മിക്കാൻ അനുവാദം നൽകണമെന്ന് സിഎംസി നിർദ്ദേശിച്ചു
ദോഹ: നിയമവിരുദ്ധമായി വില്ലകൾ വിഭജിച്ച് വാടകയ്ക്ക് നല്കുന്നവരെ കണ്ടെത്താൻ വീണ്ടും കർശന പരിശോധന വന്നേക്കും. നിയമലംഘകർക്കെതിരെ ശക്തമായ നടപടിവേണമെന്ന് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ(സിഎംസി) യോഗം ശുപാർശചെയ്തതോടെയാണ് വീണ്ടും പരിശോധന ശക്തമായേക്കുമെന്ന സൂചനകൾ പുറത്ത് വരുന്നത്.
സംശയാസ്പദമായ വില്ലകളിൽ പരിശോധന നടത്താൻ പബ്ലിക് പ്രൊസിക്യൂഷന്റെ അനുവാദം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്നു പല അംഗങ്ങളും ആവശ്യപ്പെട്ടു. അനധികൃതമായി കെട്ടിടങ്ങൾ വിഭജിച്ചാൽ ചതുരശ്രമീറ്ററിന് 250 മുതൽ 500 റിയാൽ വരെ പിഴചുമത്താനും മാറ്റംവരുത്തിയ ഭാഗം ഉടമയുടെ ചെലവിൽ പൊളിച്ചു നീക്കാനും വകുപ്പുണ്ട്. സ്ഥിരമോ താൽക്കാലികമോ ആയ മതിലോ ഭിത്തിയോ നിർമ്മിക്കുന്നവരിൽ നിന്ന് ചതുരശ്രമീറ്ററിന് 200 മുതൽ 500 റിയാൽ വരെ പിഴയീടാക്കാനും വ്യവസ്ഥയുണ്ട്.
കുറഞ്ഞ വരുമാനക്കാർക്കു കൂടുതൽ പാർപ്പിടസൗകര്യമൊരുക്കാൻ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ നിലവിലുള്ള കെട്ടിടങ്ങൾക്കു കൂടുതൽ നിലകൾ നിർമ്മിക്കാൻ അനുവാദം നൽകണമെന്ന് സിഎംസി നിർദ്ദേശിച്ചു