- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുവേലക്കാരികളെ എയർപോർട്ടിൽ വന്നു സ്വീകരിക്കാത്ത സ്പോൺസർമാർക്ക് പിഴ; 12 മണിക്കൂറിനകം സ്‌പോൺസർ എത്തിയില്ലെങ്കിൽ വീട്ടുവേലക്കാരെ ഷെൽട്ടർ ഹോമിലേക്ക് അയയ്ക്കും
ദമ്മാം: വീട്ടുവേലയ്ക്കായി എത്തുന്നവരെ എയർപോർട്ടിൽ വന്നു സ്വീകരിക്കാത്ത സ്‌പോൺസർമാരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ലേബർ മന്ത്രാലയം. എയർപോർട്ടിൽ എത്തുന്ന വീട്ടുവേലക്കാരികളെ സ്വീകരിക്കാൻ സ്‌പോൺസർമാർ എത്താത്തപക്ഷം അവരെ ഷെൽട്ടർ ഹോമുകളിലേക്ക് അയയ്ക്കുമെന്നും മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് വക്താവ് ഖാലിദ് അബൽഖൈൽ വ്യക്തമാക്കി. ഷെൽട്ടർ ഹോമിലേക്ക് അയയ്ക്കുന്ന വീ്ട്ടുവേലക്കാരികളെ 15 ദിവസത്തേക്ക് മാത്രമായിരിക്കും താമസിപ്പിക്കുക. പിന്നീട് അവരുടെ സ്‌പോൺസറെ കണ്ടെത്തി കൈമാറും. എന്നാൽ ഷെൽട്ടർ ഹോമിൽ എത്ര ദിവസം ഇവർ താമസിച്ചുവോ അത്രയും ദിവസം പ്രതിദിനം 150 റിയാൽ എന്ന തോതിൽ പിഴ സ്‌പോൺസറുടെ കൈയിൽ നിന്ന് ഈടാക്കുമെന്നും വക്താവ് വെളിപ്പെടുത്തി. എയർപോർട്ടിലെത്തുന്ന വേലക്കാരിയെ 12 മണിക്കൂറിനുള്ളിൽ സ്‌പോൺസർ വന്ന് കൈപ്പറ്റിയില്ലെങ്കിൽ അവരെ ഹൗസ്‌മെയ്ഡ്‌സ് അഫേഴ്‌സ് ഓഫീസിലേക്ക് അയ്ക്കുമെന്നാണ് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റും വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി എയർപോർട്ടിലുള്ള പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ്, ലേ
ദമ്മാം: വീട്ടുവേലയ്ക്കായി എത്തുന്നവരെ എയർപോർട്ടിൽ വന്നു സ്വീകരിക്കാത്ത സ്‌പോൺസർമാരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ലേബർ മന്ത്രാലയം. എയർപോർട്ടിൽ എത്തുന്ന വീട്ടുവേലക്കാരികളെ സ്വീകരിക്കാൻ സ്‌പോൺസർമാർ എത്താത്തപക്ഷം അവരെ ഷെൽട്ടർ ഹോമുകളിലേക്ക് അയയ്ക്കുമെന്നും മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് വക്താവ് ഖാലിദ് അബൽഖൈൽ വ്യക്തമാക്കി.
ഷെൽട്ടർ ഹോമിലേക്ക് അയയ്ക്കുന്ന വീ്ട്ടുവേലക്കാരികളെ 15 ദിവസത്തേക്ക് മാത്രമായിരിക്കും താമസിപ്പിക്കുക. പിന്നീട് അവരുടെ സ്‌പോൺസറെ കണ്ടെത്തി കൈമാറും. എന്നാൽ ഷെൽട്ടർ ഹോമിൽ എത്ര ദിവസം ഇവർ താമസിച്ചുവോ അത്രയും ദിവസം പ്രതിദിനം 150 റിയാൽ എന്ന തോതിൽ പിഴ സ്‌പോൺസറുടെ കൈയിൽ നിന്ന് ഈടാക്കുമെന്നും വക്താവ് വെളിപ്പെടുത്തി.
എയർപോർട്ടിലെത്തുന്ന വേലക്കാരിയെ 12 മണിക്കൂറിനുള്ളിൽ സ്‌പോൺസർ വന്ന് കൈപ്പറ്റിയില്ലെങ്കിൽ അവരെ ഹൗസ്‌മെയ്ഡ്‌സ് അഫേഴ്‌സ് ഓഫീസിലേക്ക് അയ്ക്കുമെന്നാണ് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റും വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി എയർപോർട്ടിലുള്ള പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ്, ലേബർ ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വക്താവ് പറയുന്നു.
വീട്ടുവേലക്കാരികൾ എത്തുന്ന വിവരം സ്‌പോൺസർക്ക് അബ്ഷിർ വെബ് സൈറ്റിലൂടെ കൃത്യമായി പരിശോധിക്കാനും സാധിക്കും. സ്‌പോൺസർക്ക് നേരിട്ട് എത്തി ഇവരെ സ്വീകരിക്കാൻ സാധിക്കില്ലെങ്കിൽ ആരെയെങ്കിലും ഇതിനായി നിയോഗിക്കുകയും ആകാം. എയർപോർട്ടിലെത്തുന്ന വീട്ടുവേലക്കാരിയെ റിക്രൂട്ട്‌മെന്റ് കമ്പനിയിൽ നിന്നുള്ള ഏതെങ്കിലും ജീവനക്കാർ ഒപ്പം ഉണ്ടായിരിക്കും. കസ്റ്റംസ്, പാസ്‌പോർട്ട് നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതു വരെ ഇവർ ഒപ്പമുണ്ടായിരിക്കും. എയർപോർട്ടിലുള്ള റിക്രൂട്ട്‌മെന്റ് ഓഫീസ് റെപ്രസെന്റേറ്റീവുമാരുടെ പക്കൽ സ്‌പോൺസർ എത്തി വീട്ടുവേലക്കാരിയെ കൈപ്പറ്റുകയും ആകാം.