- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേ, ക്യാബോൽത്തീ തൂ... തട്ടമിട്ട മലയാളി പെൺകുട്ടികളുടെ സ്പൂഫ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; 'അലമ്പ്' വീഡിയോയെ വിമർശിച്ചും ഒരു വിഭാഗം
തിരുവനന്തപുരം: സിനിമാഗാനങ്ങളെല്ലാം കോർത്തിണക്കി ദുബായിലെ മലയാളി വനിതാ റേഡിജോ ജോക്കിമാർ ഒരുക്കിയ സ്പൂഫ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമാഗാനങ്ങൾ കോർത്തിണക്കികൊണ്ടായിരുന്നു ഇവരുടെ വീഡിയോ. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെ തട്ടമിട്ട മലയാളി പെൺകുട്ടികളുടെ സ്ഫൂഫ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിവ
തിരുവനന്തപുരം: സിനിമാഗാനങ്ങളെല്ലാം കോർത്തിണക്കി ദുബായിലെ മലയാളി വനിതാ റേഡിജോ ജോക്കിമാർ ഒരുക്കിയ സ്പൂഫ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമാഗാനങ്ങൾ കോർത്തിണക്കികൊണ്ടായിരുന്നു ഇവരുടെ വീഡിയോ. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെ തട്ടമിട്ട മലയാളി പെൺകുട്ടികളുടെ സ്ഫൂഫ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
വിവിധ സിനിമാ ഡയലോഗുകളും പാട്ട് രംഗങ്ങളും കോർത്തിണക്കി രസകരമായിട്ടാണ് ഈ വീഡിയോ പെൺകുട്ടികൾ തയ്യാറാക്കിയിരിക്കുന്നത്. ഞാൻ മലയാളി എന്ന ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ആയിരക്കണക്കിന് പേർ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയുമുണ്ടായി.
ഫേസ്‌ബുക്കിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ആയിരകണക്കിന് ലൈക്കുകളും ഷെയറുകളുമാണ് വാരിക്കൂട്ടുന്നത്. മൂന്ന് പെൺകുട്ടികളാണ് ഈ വീഡിയോയിൽ അഭിനയിക്കുന്നത്. മറ്റ് ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന ഈ വീഡിയോക്ക് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല.
അതെസമയം ചിലർ ഈ വീഡിയോയെ വിമർശിച്ചും സോഷ്യൽ മീഡിയിയൽ രംഗത്ത് വന്നിട്ടുണ്ട്. പെൺകുട്ടികളുടെ കോപ്രായമാണെന്നും ഇത് സചാദാരത്തിന് നിരക്കാത്തതാണെന്നുമാണ് ഉയരുന്ന വിമർശനങ്ങൾ. അതേസമയം പെൺകുട്ടികളെ വിമർശിച്ച് ചിലർ എത്തിയപ്പോൾ പിന്തുണച്ച് എത്തിയവരുടെയും എണ്ണം കുറവല്ല.
ഇ പെണ്ണുങ്ങളെ സമ്മതിക്കണം.........
Posted by ഞാന് മലയാളി on Sunday, May 31, 2015