ട്ടണമധ്യത്തിൽ പത്താം ക്ലാസിന്റെ പഠിപ്പ് പൂർത്തിയാക്കാൻ കഴിയാത്ത നായിക. ടൂറിസ്റ്റ് ടാക്‌സി സ്വന്തമായുള്ള നായകൻ. അല്പം സിനിമാറ്റിക്കൽ ആണ്. പക്ഷേ വെളുത്ത സുന്ദരിയെ, ഞായറാഴ്ച പള്ളി പിരിയുമ്പോൾ അത്ര വെളുപ്പില്ലെങ്കിലും കാണാൻ സുന്ദരനായ വെള്ളിയാഴ്ച പള്ളിക്കാരൻ തട്ടിക്കൊണ്ടു പോയി.

ആകെ അഞ്ചുമക്കൾ .. അതിൽ പെൺകുട്ടികൾ രണ്ട് - ഇവൾ ഇളയവൾ - അപ്പൻ മുൻ ഫുഡ്‌ബോൾ താരം. തീരെ അവശൻ.... ങാ ..... അതേ..... മദ്യാപനം തന്നെ അവശതയ്ക്ക് കാരണം. ഫാമിലി ബാക്ക്ഗ്രൗണ്ട് മനസിലായി കാണുമല്ലോ?

അടിയന്തിരമായി വീടുവരെ ചെല്ലുവാൻ സ്ഥലത്തെ പ്രധാന പാർട്ടി പ്രവർത്തകന് അപ്പന്റെ വക കത്ത്. കത്തുമായി വന്നതോ ആങ്ങള. കൂടെ ഇറങ്ങി. അവന്റെ സ്‌കൂട്ടറിൽ കയറി. ഇടവഴി താണ്ടി അച്ചായന്റെ വീട്ടിലേയ്ക്ക്.

എന്റെ........... പോയി.............. എന്റെ മകൾ പോയി........... എന്നിട്ടും കാര്യം പറയുന്നില്ല.

ഒടുവിൽ ഒരുവിധം അച്ചായന്റെ ഭാര്യ മേരി ചേട്ടത്തി പറഞ്ഞു.

ഇളയവൾ ഒരു മേത്തന്റെ കൂടെ പോയി............ രണ്ടു ദിവസമായി.......... എങ്ങോട്ട്?
നെടുമങ്ങാട്........... അവൻ ടാക്‌സി ഡ്രൈവറാണ്.......... സ്വന്തമായി ഒരു കാറുണ്ട്.
ഓഹോ.......... ഇതാണ് കാര്യം.
ഇനി എന്തു വേണം?
നമുക്ക് ഒന്ന് അന്വേഷിക്കണ്ടേ-
അവനെക്കൊണ്ട് രേഖാമൂലം കെട്ടിക്കണ്ടേ?
ഓ.......... അതുവേണം......... നാളെ നമ്മുടെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ.......... അത് നല്ലതുതന്നെ - ആകട്ടേ എത്ര കാലമായി പ്രേമം തുടങ്ങിയിട്ട് - നേതാവിന്റെ ചോദ്യം.
ഒൻപതാം ക്ലാസിൽ വച്ച് തുടങ്ങിയതാണ്. പലതവണ ഗുണദോഷിച്ചു - മൂത്തവളിരിക്കവെ........ എന്റെ കർത്താവേ............
അതിന്റെ ഭാവി എന്താവുമോ എന്തോ? അപ്പോൾ ലാബ് ടെക്‌നീഷ്യനായി ജോലി നോക്കുകയായിരുന്നു എത്സമ്മ.

നെടുമങ്ങാടുമായി ബന്ധപ്പെടുവാനുള്ള ഏർപ്പാടുകൾ തിരുവനന്തപുരത്ത് പാർട്ട് ആഫീസ്
മുഖാന്തിരം നടത്തി. അന്ന് മൊബൈൽ ഫോൺ ഭാവനയിൽ പോലും ഇല്ലല്ലോ? ഒരു ടാക്‌സി കാ
റിന്റെ നമ്പർ മാത്രമാണ് കച്ചിതുരുമ്പ് -
ആട്ടേ - വല്ലഭന് പുല്ലും ആയുധം-
ലെയിൻ ബസിൽ കയറി നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ ഇറങ്ങി. മൂന്നാളുകൾ - പാർട്ടി ആഫീസ്
കണ്ടെത്തി. സെക്രട്ടറിയോട് വിവരങ്ങൾ സംസാരിച്ചു.
പിന്നെ.................. ഇപ്പോൾ രണ്ട് ദിവസമായി അവരുടെ രജിസ്റ്റർ മാര്യേജ് നടന്നിട്ട്.
നിങ്ങൾക്ക് അവരെ കാണുകയാണ് വേണ്ടതെങ്കിൽ....... എസ്എൻഡിപി ഹാളിൽ നമുക്ക് ഒന്നിച്ചുപോകാം.. അവിടെ, ഷാഹുൽ അതാണ് വരന്റെ പേര്, ഒരു പാർട്ടി അറൈഞ്ച് ചെയ്തിട്ടുണ്ട്. ഞങ്ങൾക്കും ക്ഷണമുണ്ട്........
പെണ്ണിനെ ഞാൻ കണ്ടു. സുന്ദരി......... 18 വയസ് തെകഞ്ഞെന്നാണ് എന്നോട് പറഞ്ഞത്. ഏഴിലും
ഒൻപതിലും ഒരോ കൊല്ലം തോറ്റു പഠിച്ചതാണ്. ശരിയായിരിക്കും. 18 തികഞ്ഞിരിക്കും.
കേസ് അന്വേഷിണത്തിനുപോയവർ പ്രതിഭാഗം ചേരുന്നതുപോലെയുള്ള അനുഭവം.

ഈ കേസ് പെണ്ണിന്റെ വീട്ടുകാർക്ക് ഒക്കെ നേരത്തെ മുതൽ അറിയാം സഖാവേ, നിങ്ങൾ എന്തര് പറ
യണ്. നമുക്ക് കല്യാണ റിസെപ്ഷന് പോണോ, അതോ വേണ്ടേ- എം എൽ എ പറഞ്ഞ കേസായതുകൊണ്ടാണ് ഞാൻ നിങ്ങള് വരണതും കാത്ത് ഈ ആഫീസിൽ തന്നെ ഇത്രയും നേരം ഇരുന്നത്.
ഒന്ന് മാറി നിന്ന് ആലോചിച്ചു.
ങാ. ഇത്രടം വന്ന സ്ഥിതിക്ക് നമുക്ക് അവരെ കണ്ടിട്ട് പോകാം.
എന്നാൽ പിന്നെ അങ്ങനെ തന്നെ- സെക്രട്ടറി കസേരയിൽ നിന്ന് ചാടി എഴുന്നേറ്റ് ഞങ്ങളെയും കൂട്ടി
നടന്നു.

നായികയ്ക്ക് കൂട്ടിന് മൂന്ന് ആൺകുട്ടികളെ നൽകിയിട്ട് ഷാഹുൽ രംഗമൊഴിഞ്ഞു. കിഡ്‌നി രണ്ടും പ്രവർത്തന രഹിതമായതായിരുന്നു മരണ കാരണം.

ഒരു തവണ പോലും 'മരിയ' തിരികെ തന്റെ മാതാപിതാക്കളെ കാണാൻ പോയിട്ടില്ല - സമ്പത്തിലും ദാരിദ്ര്യത്തിലും ഷാജൂലിനോടൊപ്പം മാതം മാറിയില്ല - പേരുമാറിയില്ല. ഇപ്പോൾ ഉപജീവനത്തിന് പട്ടണത്തിൽ ഒരു ബേക്കറി നടത്തിവരുന്നു. കേക്കും സമോസയും അച്ചപ്പവും കുഴലപ്പവും ചെയ്യുവാൻ കൊച്ചുനാളിലെ മമ്മയോടൊപ്പം കൂടിയതിന്റെ നേട്ടം.

അവൾ ഇങ്ങോട്ടുവന്നില്ല..... ഞങ്ങൾ അങ്ങോട്ടും പോയിട്ടില്ല........ ഗൾഫിൽ നല്ല നിലയിൽ ഹോട്ടൽ വ്യാപാരം നടത്തുന്ന അച്ചായന്റെ മകൻ നിർവികാരനായി ഇത്രയും പറഞ്ഞുനിർത്തി. അപ്പച്ചന്റെ മരണം പത്രത്തിൽ ഫോട്ടോ അടക്കം കൊടുത്താണ് നടത്തിയത്; അത് കണ്ടിട്ടെങ്കിലും അവൾ വരട്ടെ എന്ന് ഞങ്ങൾ കരുതി......... ഇല്ല. അവൾ........ മരിയ ഇത്രയും കാലം ഞങ്ങളുടെ വീട്ടിൽ തിരകെ വന്നിട്ടില്ല.
ഇനി ജീവിച്ചിരിക്കുന്ന മമ്മയെ കാണാൻ അവൾ വരുമായിരിക്കും.

ഇത് ഒരു ശുഭപ്രതീക്ഷയാണ്...... പ്രതീക്ഷകൾ അവസാനിക്കാതിരിക്കട്ടേ.....