ദുബൈ: പാനൂർ കൂരാറ പ്രവാസി കൂട്ടായ്മയായ 'കൂരാറക്കാർ' വാട്സ് ആപ്പ് ഗ്രൂപ്പ് ദുബൈ ഖവാനീജ് ജുമാ ബിൻ സുബൈ സ്റ്റഡിയത്തിൽ വച് സ്പോർട്‌സ് മീറ്റ് നടത്തി. ടി അബ്ദുറഹീം എവർറോളിങ് ട്രോഫി തുല്യ പോയിന്റുകൾ നേടി. രാജൻ പീടിക കൂരാറയും അറേബ്യൻ തണ്ടർസ് ടീമും പങ്കിട്ടു. സ്റ്റാർ സ്ട്രൈക്കേഴ്സ് ടീം രണ്ടാം സ്ഥാനം നേടി. ക്രിക്കറ്റ്, കബഡി, കമ്പവലി തുടങ്ങി നിരവധി കായിക മത്സരങ്ങളാണ് അരങ്ങേറിയത്.

ജനറൽ കൺവീനർ ഫൈസൽ പീ എം, റഷീദ് മാറിയസ്, നസീർ എ പി, മുഹമ്മദ് സമീർ എം എം, ഗഫൂർ പീ എം, സുബൈർ ടി നിസാർ, റോഷിത് എം ഇ. പി നാസർ ചന്ദ്രോത്, മജീദ് എൻ വി പരിപാടികൾക്ക് നേതൃത്വം നൽകി .