- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പ്: ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ; ആദ്യ ശ്രമത്തിൽ എറിഞ്ഞത് 88.77 മീറ്റർ ദൂരം
ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് ചോപ്ര ഫൈനൽ ബർത്ത് ഉറപ്പിക്കുകയായിരുന്നു. 88.77 മീറ്റർ ദൂരമാണ് ആദ്യ ശ്രമത്തിൽ നീരജ് ചോപ്ര എറിഞ്ഞത്. സീസണിൽ താരത്തിന്റെ മികച്ച പ്രകടനമാണിത്.
The golden arm Neeraj Chopra #NeerajChopra ???????? pic.twitter.com/J0XaslKkIG
- ✨???????????????????? ????????????????????????????????????✨ (@__vikass___) August 25, 2023
ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം. നീരജിന് പുറമേ കിഷോർ കുമാർ ജെന, ഡി.പി.മനു എന്നിവരും ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. കഴിഞ്ഞവർഷം യുഎസിൽ നടന്ന ചാംപ്യൻഷിപ്പിൽ നീരജ് വെള്ളി നേടിയിരുന്നു. യോഗ്യതാ റൗണ്ടിലെ തകർപ്പൻ പ്രകടനത്തിലൂടെ പാരിസ് ഒളിംപിക്സിനും നീരജ് യോഗ്യത നേടി.
സ്പോർട്സ് ഡെസ്ക്
Next Story