- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കായികമേള: പാലക്കാട് ടി.എച്ച്.എസിന് കിരീടം
തേഞ്ഞിപ്പലം: സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കായികമേളയിൽ പാലക്കാട് ടി.എച്ച്.എസിന് കിരീടം. 103 പോയന്റോടെയാണ് പാലക്കാട് കിരീടത്തിൽ മുത്തമിട്ടത്. 96 പോയന്റ് നേടിയ ചിറ്റൂർ ടി.എച്ച്.എസ് രണ്ടാം സ്ഥാനവും 93 പോയന്റ് നേടിയ നിലവിലെ ജേതാക്കളായ കൊടുങ്ങല്ലൂർ ടി.എച്ച്.എസ് മൂന്നാം സ്ഥാനവും നേടി. മേളയിൽ ആറ് മീറ്റ് റെക്കോഡുകൾ പിറന്നു.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് ടി.എച്ച്.എസും ജൂനിയർ ആൺകുട്ടികളിൽ ചിറ്റൂർ ടി.എച്ച്.എസും ചാമ്പ്യന്മാരായി. സബ്ജൂനിയർ ആൺകുട്ടികളിൽ തുല്യ പോയന്റ് നേടി പാലക്കാട് ടി.എച്ച്.എസും ഷൊർണൂർ ടി.എച്ച്.എസും ചാമ്പ്യൻപട്ടം പങ്കിട്ടു. സീനിയർ പെൺകുട്ടികളിൽ കൊടുങ്ങല്ലൂർ ടി.എച്ച്.എസും ജൂനിയർ പെൺകുട്ടികളിൽ പാലക്കാട് ടി.എച്ച്.എസും ജേതാക്കളായി.
Next Story