- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സച്ചിനും കോഹ്ലിയുമൊന്നുമല്ല! ക്രിക്കറ്റിലെ അതിസമ്പന്നൻ ആദം ഗിൽക്രിസ്റ്റെന്ന് വേൾഡ് ഇൻഡക്‌സ്; ആ ഗിൽക്രിസ്റ്റ് താനല്ലെന്നും ആളുമാറിപ്പോയിന്നാ തോന്നുന്നതെന്നും ഓസ്‌ട്രേലിയൻ താരം
സിഡ്‌നി:ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണർ ആദം ഗിൽക്രിസ്റ്റിനെ ക്രിക്കറ്റ് ഉള്ളിടത്തോളം കാലം കായികപ്രേമികൾ മറക്കില്ല.ക്രിക്കറ്റിലെ മാന്യതയുടെ ആൾരൂപം കൂടിയായിരുന്നു ഗില്ലി.ഇതിനൊപ്പം തന്നെ ഉയരുന്ന മറ്റൊരു ചോദ്യമാണ് ആരാണ് ക്രിക്കറ്റിലെ അതിസമ്പന്നൻ എന്ന്.ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ സാമ്പത്തികശേഷി വച്ച് തീർച്ചയായും അതൊരു ഇന്ത്യക്കാരനായിരിക്കുമെന്നാണ് ഏവരും കരുതുക.
എന്നാൽ വേൾഡ് ഇൻഡക്‌സ് പുറത്തുവിട്ട കണക്കുകൾ പറയുന്നത് ഇവരാരുമല്ല അതിസമ്പന്നനെന്നാണ് യാഥാർത്ഥ്യം.സിഇഒ വേൾഡ് മാഗസിൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗിൽക്രിസ്റ്റിന്റെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത് 380 മില്യൺ ഡോളറാണ്.ഇതിന് പിന്നാലെയാണ് ഇന്ത്യൻ താരങ്ങളുടെ സ്ഥാനം വരുന്നത്.രണ്ടാം സ്ഥാനത്തുള്ള സച്ചിന് 170 മില്യൺ ഡോളറും മൂന്നാം സ്ഥാനത്തുള്ള എം എസ് ധോണിക്ക് 115 മില്യൺ ഡോളറും നാലാം സ്ഥാനത്തുള്ള വിരാട് കോലിക്ക് 112 മില്യൺ ഡോളറുമാണ് ആസ്തിയായി പറയുന്നത്.
Top 10 Richest Cricketers In The World, 2023
- World Index (@theworldindex) March 15, 2023
????????AC Gilchrist: $380m (estimated net worth)
????????SR Tendulkar: $170m
????????MS Dhoni: $115m
????????V Kohli: $112m
????????RT Ponting: $75m
????????JH Kallis: $70m
????BC Lara: $60m
????????V Sehwag: $40m
????????Yuvraj Singh: $35m
????????Steve Smith: $30m
(CEOWORLD magazine)
എന്നാൽ ഇവിടെയും ഉണ്ട് ചില ട്വിസ്റ്റുകൾ..ആ ഗിൽക്രിസ്റ്റ് താനല്ലെന്ന് വെളിപ്പെടുത്തുകയാണ് ഗില്ലി.വേൾഡ് ഇൻഡക്‌സ് പുറത്തുവിട്ട കണക്കുകൾ അടിസ്ഥാനരഹിതമാണെന്നും എഫ് 45 സഹസഥാപകനായ ആദം ഗിൽക്രിസ്റ്റിനെയാണ് വേൾഡ് ഇൻഡക്‌സ് ശരിക്കും ഉദ്ദേശിച്ചതെന്നും ഗില്ലി പ്രതികരിച്ചു.എന്നെ തെറ്റിദ്ധരിച്ചതാണ് സുഹൃത്തുക്കളെ, അല്ലെങ്കിൽ എന്റെ അതേപേരുള്ള എഫ് 45 സ്ഥാപകൻ ക്രിക്കറ്റ് കളിക്കണമായിരുന്നു, അദ്ദേഹം കളിക്കാത്തതുകൊണ്ട് ഇത് തീർത്തും അടിസ്ഥാനരഹിതമാണ് എന്നാണ് ഗില്ലി ട്വിറ്ററിൽ കുറിച്ചത്.
ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം കമന്റേറ്ററായി ജോലി നോക്കുന്ന 51കാരനായ ഗിൽക്രിസ്റ്റിന് മറ്റ് ബിസിനസുകളൊന്നുമില്ലെന്നതാണ് യാതാർത്ഥ്യം.അതേസമയം, എഫ് 45 ജിമ്മുകകളുടെ സഹസ്ഥാപനായ ആദം ഗിൽക്രിസ്റ്റ് കഴിഞ്ഞ വർഷം സ്ഥാപനം വിടുകയും ചെയ്തിരുന്നു. എന്നിട്ടും ഗിൽക്രിസ്റ്റ് എന്ന പേര് വേൾഡ് ഇൻഡക്‌സിന്റെ സമ്പന്നപ്പട്ടികയിൽ ഇടം പിടിച്ചു.
വേൾഡ് ഇൻഡക്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 75 മില്യൺ ഡോളർ ആസ്തിയുള്ള മുൻ ഓസ്‌ട്രേലിയൻ റിക്കി പോണ്ടിങ് അഞ്ചാം സ്ഥാനത്താണ്, ജാക് കാലിസ്(70 മില്യൺ ഡോളർ), ബ്രയാൻ ലാറ(60 മില്യൺ ഡോളർ), വീരേന്ഗർ സെവാഗ്(40 മില്യൺ ഡോളർ), യുവരാജ് സിങ്(35 മില്യൺ ഡോളർ), സ്റ്റീവ് സ്മിത്ത്(30 മില്യൺ ഡോളർ) എന്നിവരാണ് ലോകത്തിലെ അതിസമ്പന്നരായ ക്രിക്കറ്റ് താരങ്ങൾ.
മറുനാടന്‍ മലയാളി ബ്യൂറോ