- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശിനെ തകർക്ക് അഫ്ഗാനിസ്ഥാൻ ലോകകപ്പ് സെമിയിൽ
സെന്റ് വിൻസന്റ്: ടി 20 ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ചു അഫ്ഗാനിസ്ഥാന്റെ കുതിപ്പ്. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാനിസ്ഥാൻ സെമി ഫൈനലിൽ കടുന്നു. സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ എട്ട് റൺസിന്റെ ത്രില്ലർ വിജയമാണ് റാഷിദ് ഖാനും കൂട്ടരും നേടിയത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത 20-ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115-റൺസെടുത്തു. 116-റൺസെന്ന ലക്ഷ്യം 12.1 ഓവറിൽ മറികടന്നാൽ ബംഗ്ലാദേശിന് സെമിയിലെത്താമായിരുന്നു. എന്നാൽ, അത് സാധിച്ചില്ലെന്ന് മാത്രമല്ല ടീം പരാജയപ്പെടുകയും ചെയ്തു. മഴമൂലം വിജയലക്ഷ്യം 19-ഓവറിൽ 114-റൺസാക്കിയിരുന്നു. എന്നാൽ, ബംഗ്ലാദേശ് 105-റൺസിന് പുറത്തായി. നാല് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് അഫ്ഗാനായി തിളങ്ങിയത്. ഗ്രൂപ്പിൽനിന്ന് ഇന്ത്യ നേരത്തേ സെമിയിലെത്തിയിരുന്നു. ഇതോടെ സെമി ഫൈനൽ ലൈനപ്പായി. സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെയും നേരിടും.
നിർണായക മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് അടിച്ചുതകർക്കാനൊരുങ്ങിയാണ് മൈതാനത്തിറങ്ങിയത്. ആദ്യ ഓവറിൽ തന്നെ 13-റൺസ് കണ്ടെത്തി. എന്നാൽ വിക്കറ്റുകൾ വീഴ്‌ത്തി അഫ്ഗാൻ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. തൻസിദ് ഹസ്സൻ(0), നജ്മുൾ ഹൊസ്സൈൻ ഷാന്റോ(5), ഷാക്കിബ് അൽഡ ഹസ്സൻ(0) എന്നിവരെ പുറത്താക്കിയാണ് അഫ്ഗാനിസ്താൻ തിരിച്ചടിച്ചത്. ബംഗ്ലാദേശ് 23-3 എന്ന നിലയിലേക്ക് വീണു. തൻസിദ് ഹസ്നെ ഫസൽഹഖ് ഫറൂഖി വീഴ്‌ത്തിയപ്പോൾ ഷാന്റോയേയും ഷാക്കിബിനേയും നവീൻ ഉൾ ഹഖ് മടങ്ങി. ടീം സ്‌കോർ 31-ൽ നിൽക്കേ മഴ കളി തടസ്സപ്പെടുത്തി.
മഴ മാറി മത്സരം പുനരാരംഭിച്ചതോടെ ഇരുടീമുകളും പോരാട്ടം ശക്തമാക്കി. സൗമ്യ സാർക്കറേയും(10) തൗഹിദ് ഹൃദോയിയേയും(14) മടക്കി റാഷിദ് ഖാൻ അഫ്ഗാന് ജയപ്രതീക്ഷ സമ്മാനിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 64-റൺസെന്ന നിലയിലായി ബംഗ്ലാദേശ്. വിക്കറ്റുകൾ വീഴുമ്പോഴും ഒരു വശത്ത് നിലയുറപ്പിച്ച ലിട്ടൺ ദാസ് ബംഗ്ലാദേശ് സ്‌കോറുയർത്തി. പത്തോവർ അവസാനിക്കുമ്പോൾ ടീം 77-റൺസെടുത്തു.
മഹ്മദുള്ളയേയും റിഷാദ് ഹൊസ്സൈനേയും പുറത്താക്കി റാഷിദ് അഫ്ഗാനെ ജയത്തിനരികിലെത്തിച്ചു. മഴ വീണ്ടും കളി തടസ്സപ്പെടുത്തിയതോടെ ലക്ഷ്യം 19-ഓവറിൽ 114-ആയി മാറി. പിന്നാലെ ബംഗ്ലാദേശിന്റെ സെമി സാധ്യതകൾ അവസാനിച്ചു. എന്നാൽ മത്സരം ജയിച്ചാൽ അഫ്ഗാന് സെമിയിലേക്ക് മുന്നേറാമായിരുന്നു. വീക്കറ്റുകൾ വീണ്ടും നഷ്ടപ്പെട്ടതോടെ ബംഗ്ലാദേശ് 105-9 എന്ന നിലയിലായി. പിന്നാലെ വിക്കറ്റ് വീഴ്‌ത്തി അഫ്ഗാൻ സെമിയിലേക്ക് മുന്നേറി. നാല് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് അഫ്ഗാനായി തിളങ്ങിയത്.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത 20-ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115-റൺസെടുത്തു.ബംഗ്ലാദേശ് ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞതോടെ അഫ്ഗാന് വലിയ ടോട്ടൽ പടുത്തുയർത്താനായില്ല. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ പതിയെയാണ് തുടങ്ങിയത്. റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ശ്രദ്ധയോടെ ബാറ്റേന്തി. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 27-റൺസ് മാത്രമാണ് അഫ്ഗാൻ നേടിയത്. ആദ്യ പത്തോവറിൽ 58-റൺസും. 11-ാം ഓവറിൽ അഫ്ഗാന് ആദ്യ വിക്കറ്റും നഷ്ടമായി. ടീം സ്‌കോർ 59-ൽ നിൽക്കേ ഇബ്രാഹിം സദ്രാനാണ് പുറത്തായത്. 29-പന്തിൽ നിന്ന് 18-റൺസെടുത്ത താരത്തെ റിഷാദ് ഹൗസ്സൈൻ മടക്കി.
ബംഗ്ലാദേശ് ബൗളർമാർ പിടിമുറുക്കിയതോടെ അഫ്ഗാന് സ്‌കോറിങ്ങിന്റെ വേഗം ഉയർത്താനായില്ല. 15-ഓവറിൽ ടീം 80-റൺസിലെത്തി. പിന്നാലെ അഫ്ഗാന് രണ്ടാം വിക്കറ്റ് നഷ്ടമായി. 12-പന്തിൽ നിന്ന് 10-റൺസെടുത്ത അസ്മത്തുള്ള ഒമർസായിയെ മുസ്താഫിസുർ പുറത്താക്കി. രണ്ട് വിക്കറ്റുകൾ കൂടി വീഴ്‌ത്തി ബംഗ്ലാദേശ് അഫ്ഗാനെ തളച്ചു. ഗുർബാസിന്റേയും ഗുൽബാദിൻ നയ്ബിന്റേയും വിക്കറ്റുകളാണ് വീണത്. അതോടെ 89-4 എന്ന നിലയിലേക്ക് ടീം വീണു. ഗുർബാസ് 55-പന്തിൽ നിന്ന് 43-റൺസെടുത്തപ്പോൾ നയ്ബ് 4-റൺസ് മാത്രമാണെടുത്തത്. ഒരു റൺ മാത്രമെടുത്ത് മുഹമ്മദ് നബിയും കൂടാരം കയറി. റാഷിദ് ഖാന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് അഫ്ഗാനെ 115-റൺസിലെത്തിച്ചത്.