- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിക്കറ്റിന് പിന്നിൽ സജ്ഞു കാട്ടിയത് അത്ഭുതങ്ങൾ; തലങ്ങും വിലങ്ങും സിക്സർ പായിച്ച് പുറത്തെടുത്തത് വിസ്മയിപ്പിക്കും പ്രകടനം; രാജസ്ഥാൻ റോയൽസിനെ മുന്നിൽ നിന്ന് നയിച്ച വൈഭവവും; കളിച്ചിട്ടും ഇന്ത്യൻ ടീമിന് ഈ മലയാളിയെ വേണ്ട; ആരേയും ചിരിപ്പിക്കും ന്യായവുമായി സെലക്ടർമാരും; സഞ്ജുവിനെ ഒഴിവാക്കുന്നതും പഴയ 'അനന്തപത്മനാഭൻ' ശൈലിയിൽ; പന്തിന് വേണ്ടി മികവിനെ തഴയുമ്പോൾ

കൊച്ചി: തൊണ്ണൂറുകളിൽ കേരളാ ബൗളിങ്ങിന്റെ നെടുതൂണായിരുന്നു അനന്തപത്മനാഭൻ. അനിൽ കുംബ്ലെ ഉള്ളതു കൊണ്ട് മാത്രം ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയാത്ത ലെഗ് സ്പിന്നർ. ഒരിക്കൽ ഒരു സെലക്ടർ അനന്തപത്മനാഭനോട് പറഞ്ഞു ബാറ്റിംഗിൽ കൂടി മികവ് കാട്ടിയിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു എന്ന്. അനന്തൻ അടുത്ത രഞ്ജി ട്രോഫിയിൽ തന്നെ ഡബിൾ സെഞ്ച്വറി അടിച്ചു. സെഞ്ച്വറിയും. പക്ഷേ ടീമിലേക്ക് മാത്രം പരിഗണിച്ചില്ല.
ഇതു തന്നെയാണ് സഞ്ജു വി സാംസണിന്റേയും അവസ്ഥ. ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പിംഗിലും കൂടി പ്രതിഭ തെളിയിച്ചാൽ എല്ലാം ശുഭമാകുമെന്ന് ചിലർ പറഞ്ഞു. കിട്ടിയ അവസരങ്ങളിൽ എല്ലാം വിക്കറ്റ് കീപ്പറായും സഞ്ജു തിളങ്ങി.സഞ്ജുവിന്റെ ചാടും സേവുകൾ ഇന്ത്യയ്ക്ക് അവസാന ഓവർ വിജയവും നൽകി. അപ്പോൾ സെലക്ടർമാർ പറയുന്നു വേണ്ടത് ബൗളറെയാണെന്ന്. പണ്ട് അനന്തപത്മനാഭനെ തഴഞ്ഞ അതേ ലോബി വീണ്ടും പുതിയ രൂപത്തിൽ.
അനന്തന്റെ കാലത്ത് ബിസിസിഐയിൽ കേരളത്തിന് വലിയ ശക്തിയില്ലായിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ മറ്റൊരു തരത്തിലാണ്. ബിസിസിഐയുടെ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജാണ്. എന്നിട്ടും സഞ്ജുവിന് രക്ഷയില്ല. കേരളാ ക്രിക്കറ്റിലെ ദൈവങ്ങൾ സഞ്ജുവിനോട് താൽപ്പര്യം കാട്ടുന്നില്ലെന്നതാണ് വസ്തുത. ആരും സഞ്ജുവിന് വേണ്ടി ബിസിസിഐയിൽ വാദിക്കുന്നില്ല.
ഇതിന്റെ ഫലമായി 2020 ക്രിക്കറ്റിലെ ഏറ്റവും മോശം പ്രകടന ഗ്രാഫുമായി ഋഷഭ് പന്ത് വീണ്ടും വിക്കറ്റ് കീപ്പറാകുന്നു. യുവത്വത്തിന് വേണ്ടി വാദിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് 40 വയസ്സിനോട് അടുക്കുന്ന ദിനേശ് കാർത്തിക്കിനെ രണ്ടാം കീപ്പറാക്കുന്നു.സഞ്ജുവിന് വല്ല അവസരവും കിട്ടി പ്രകടനത്തിലൂടെ മികവ് കാട്ടിയാൽ പിന്നെ സ്ഥിരമായി കളിപ്പിക്കേണ്ടി വരും. പന്തിന് വേണ്ടി ചിന്തിക്കുന്ന ഉത്തരേന്ത്യൻ ലോബിയാണ് സഞ്ജുവിനെ തളർത്തുന്നത്.
ഏതൊക്കെ പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ടാലും ടി 20 ലോകകപ്പിൽ സഞ്ജുവിന് സ്ഥാനം ലഭിക്കുമെന്നായിരുന്നു ഏവരുടെയും പ്രതിക്ഷ.ലോകകപ്പിന് വേദിയാകുന്ന ഓസ്‌ട്രേലിയയിലെ വലിയ ഗ്രൗണ്ടുകൾ സഞ്ജുവിന് അനായാസം ക്ലിയർ ചെയ്യാൻ സാധിക്കുമെന്നു രോഹിത് ശർമ്മയും രവിശാസ്ത്രിയുമൊക്കെ അഭിപ്രായപ്പെട്ടതും ഈ പ്രതീക്ഷകളെ വാനോളം ഉയർത്തിയിരുന്നു.സമീപകാലത്തെ ബാറ്റിങ്ങിലെയും കീപ്പിങ്ങിലെയും ഫോമും പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി.എന്നാൽ എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കിയാണ് കഴിഞ്ഞ ദിവസം ടീം പ്രഖ്യാപനം വന്നത്.
സഞ്ജുവിനെ തഴിഞ്ഞതോടെ വ്യാപക വിമർശനങ്ങളാണ് സെലക്ടർമാർക്കെതിരെ ഉയരുന്നത്.ടി ട്വന്റിയിൽ പ്രതിഭ തെളിയിക്കാത്ത ഋഷഭ് പന്തിനെയും സഞ്ജുവിന്റെ ഫോമിനോടൊപ്പം എത്താത്ത ദീപക് ഹൂഡയെയും ഒക്കെ പരിഗണിച്ചതാണ് ആരാധാകരെ ചൊടിപ്പിച്ചത്.കാര്യവട്ടത്ത് മത്സരം വന്നാൽ സഞ്ജുവിനെ തഴഞ്ഞതിലുള്ള ആരാധകരുടെ രോഷം പ്രകടിപ്പിക്കണമെന്നുവരെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നു.
സെലക്ഷനെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പൈയിൻ ഉൾപ്പടെ ഉയർന്നപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സെലകടർമാർ.
വലിയ വിമർശനം ഉയർന്നതിന് പിന്നാലെ ടീം കോമ്പിനേഷനിൽ ശ്രദ്ധ കൊടുത്തതിനാലാണ് സഞ്ജുവിനെ ഒഴിവാക്കേണ്ടി വന്നത് എന്നാണ് സെലക്ഷൻ കമ്മിറ്റി അംഗത്തിന്റെ പ്രതികരണം വരുന്നത്.ലോക ക്രിക്കറ്റിലെ പ്രതിഭാധനനായ ബാറ്ററാണ് സഞ്ജു എന്നതിൽ സംശയമില്ല. എന്നാൽ ടീമിനെ തെരഞ്ഞെടുക്കുമ്പോൾ കോമ്പിനേഷനുകൾ നോക്കണം. ശക്തമായ ബാറ്റിങ് നിര ഇന്ത്യക്കുണ്ട്. എന്നാൽ ഈ ബാറ്റിങ്ങ് നിരയിലെ അഞ്ച് പേരിൽ ഒരാൾ പോലും ബൗൾ ചെയ്യുന്നവരല്ല, സെലക്ഷൻ കമ്മറ്റി അംഗങ്ങളിലൊരാൾ ഇൻസൈഡ് സ്പോർടിനോട് പറഞ്ഞു.
പന്തെറിയാൻ സാധിക്കുന്ന ഒരു ബാറ്ററെ വേണമെന്നാണ് സെലക്ടർമാരുടെ മറുപടി. മത്സരത്തിനിടയിൽ ഒരു ബൗളർക്ക് പരിക്ക് പറ്റിയാൽ ഒന്നോ രണ്ടോ ഓവർ പന്തെറിയാൻ സാധിക്കുന്ന ഒരു ബാറ്ററെയാണ് ഞങ്ങൾ നോക്കുന്നത്. ദീപക് ഹൂഡയ്ക്ക് അതിന് സാധിക്കും, സെലക്ഷൻ കമ്മിറ്റി അംഗം വിശദീകരിച്ചു. ബാറ്റിങ്ങിലെ കണക്കുകൾ നോക്കിയാൽ ഹൂഡയ്ക്ക് പിന്നിൽ അല്ല സഞ്ജു. ബൗൾ ചെയ്യാൻ സാധിക്കുന്നു എന്നത് മാത്രമാണ് ഹൂഡയ്ക്ക് ഇവിടെ അനുകൂലമായ ഘടകം. എന്നാൽ അക്ഷർ പട്ടേലോ ആർ അശ്വിനോ പ്ലേയിങ് ഇലവനിലേക്ക് വന്നാൽ ദീപക് ഹൂഡയ്ക്ക് ഇലവനിൽ സ്ഥാനം ലഭിക്കാനുള്ള സാധ്യത വിരളമാണ്.
ഫെബ്രുവരിയിൽ അരങ്ങേറ്റം കുറിച്ച ഹൂഡയുടെ ബാറ്റിങ് ശരാശരി 41.85 ആണ്. 9 ഇന്നിങ്സിൽ നിന്ന് ഒരു സെഞ്ചുറിയും 30ന് മുകളിൽ മൂന്ന് വട്ടം സ്‌കോർ ഉയർത്തുകയും ഹൂഡ ചെയ്തു. 155.85 ആണ് ഹൂഡയുടെ സ്ട്രൈക്ക്റേറ്റ്. എന്നാൽ കഴിഞ്ഞ 5 ഇന്നിങ്സിൽ 44.75 ആണ് സഞ്ജുവിന്റെ ബാറ്റിങ് ശരാശരി. കഴിഞ്ഞ ഐപിഎല്ലിൽ സഞ്ജുു 458 റൺസ് നേടിയപ്പോൾ 451 റൺസ് ആണ് ഹൂഡ കണ്ടെത്തിയത്.


