- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യാ കപ്പ് സൂപ്പർ ഫോർ: ടോസ് പാക്കിസ്ഥാന്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, രവി ബിഷ്ണോയ് എന്നിവർ ടീമിൽ; ഹസ്നൈൻ പാക്കിസ്ഥാൻ ടീമിൽ; ആവേശത്തിൽ ആരാധകർ

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ പാക്കിസ്ഥാൻ ഫീൽഡിങ് തിരഞ്ഞെടുത്തു. ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഏഷ്യാ കപ്പിൽ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്.
ഹോങ്കോങ്ങിനെതിരെ കളിച്ച ടീമിൽ നിന്ന് മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി. രവീന്ദ്ര ജഡേജ, ആവേഷ് ഖാൻ, ദിനേശ് കാർത്തിക് എന്നിവരാണ് പുറത്തായത്. പാക്കിസ്ഥാൻ ടീമിൽ മുഹമ്മദ് ഹസ്നൈനെ ഉൾപ്പെടുത്തി.
പാക്കിസ്ഥാനെതിരേ ആദ്യ മത്സരത്തിൽ ഇന്ത്യൻ വിജയത്തിന് വലിയ സംഭാവനനൽകിയ രവീന്ദ്ര ജഡേജ കഴിഞ്ഞദിവസം പരിക്കേറ്റ് മത്സരത്തിൽനിന്ന് പിന്മാറിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ജഡേജയ്ക്ക് പകരം ദീപക് ഹൂഡ കളിക്കും. ആവേശ് ഖാന് പകരമാണ് രവി ബിഷ്ണോയിയും ടീമിലെത്തിയത്.
ലോകകപ്പ് തോൽവിക്ക് ഗ്രൂപ്പ് മത്സരത്തിൽ പകരം വീട്ടിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയുടെ ടീം ഇന്ത്യ ഇറങ്ങുന്നത്. ബാബർ അസമിന്റെ മുറിവേറ്റ പാക്കിസ്ഥാൻ ശക്തമായ പോരാട്ടം ലക്ഷ്യമിടുന്നു. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് കരുത്തും ഫോം വീണ്ടെടുത്ത വിരാട് കോലിയും അയൽക്കാരെ അസ്വസ്ഥരാക്കും. കെ എൽ രാഹുലിന്റെ മെല്ലപ്പോക്കും പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ അഭാവുമായിരിക്കും ഇന്ത്യയുടെ തലവേദന.
ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിലാണ് ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്.
ഇന്ത്യ: രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദീപക് ഹൂഡ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, യൂസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്.
പാക്കിസ്ഥാൻ: ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, ഖുഷ്ദിൽ ഷാ, ഷദാബ് ഖാൻ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്നൈൻ.


