- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യാ കപ്പ്: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ടോസ്; ഫീൽഡിങ് തിരഞ്ഞെടുത്തു; ഇന്ത്യൻ നിരയിൽ ഋഷഭ് പന്തും അശ്വിനുമില്ല; ടീമിൽ നാല് ബൗളർമാരും രണ്ട് ഓൾറൗണ്ടർമാരും; പാക് നിരയിൽ യുവപേസർ നസീം ഷാ അരങ്ങേറും

ദുബായ്: ഏഷ്യാ കപ്പിലെ നിർണായക മത്സരത്തിൽ പാക്കിസ്ഥാനെതിരേ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഇല്ല. പന്തിന് പകരം ഫിനിഷറായ ദിനേശ് കാർത്തിക്കാണ് ഇന്ത്യയുടെ അന്തിമ ഇവലനിൽ ഇടം നേടിയത്. ഭുവനേശ്വർ കുമാറിനും അർഷദീപ് സിംഗിനുമൊപ്പം മൂന്നാം പേസറായി ആവേശ് ഖാനും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.
ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും യുസ്വേന്ദ്ര ചാഹലുമാണ് ഇന്ത്യയുടെ സ്പിന്നർമാർ. രോഹിത് ശർമക്കൊപ്പം കെ എൽ രാഹുലാണ് ഓപ്പണർ. വിരാട് കോലി മൂന്നാം നമ്പറിലും സൂര്യകുമാർ നാലാമതും ഹാർദ്ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും എത്തുന്നു.
ടോസ് നേടിയിരുന്നങ്കിൽ ബൗളിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാക് നായകൻ ബാബർ അസമും വ്യക്തമാക്കി. മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരും അടങ്ങുന്നതാണ് പാക്കിസ്ഥാന്റെ ബൗളിങ് നിര. യുവപേസർ നസീം ഷാ പാക് ടീമിൽ ഇന്ന് അരങ്ങേറ്റം കുറിക്കുന്നു.
മഞ്ഞുവീഴ്ച രണ്ടാമത് ബൗൾ ചെയ്യുന്ന ടീമിന് പ്രശ്‌നമാകാൻ സാധ്യതയുണ്ടെന്നാണ് അഫ്ഗാനിസ്ഥാൻ-ശ്രീലങ്ക പോരാട്ടം തെളിയിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 105 റൺസിന് ഓൾ ഔട്ടായപ്പോൾ അഫ്ഗാൻ 10.1 ഓവറിലാണ് ലക്ഷ്യത്തിലെത്തിയത്.
ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മുൻതൂക്കമുണ്ട്. ഏഷ്യാ കപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ എട്ടെണ്ണത്തിൽ ഇന്ത്യയും അഞ്ചെണ്ണത്തിൽ പാക്കിസ്ഥാനും ജയിച്ചു. പക്ഷെ 2010നുശേഷം പരസ്പരം ഏറ്റുമുട്ടിയ ആറ് കളികളിൽ അഞ്ചിലും ഇന്ത്യക്കായിരുന്നു ജയം.
ജസ്പ്രീത് ബുമ്രയുടെയും ഹർഷൽ പട്ടേലിന്റെയും അഭാവത്തിൽ ഭുവനേശ്വർ കുമാർ, അർഷദീപ് സിങ്, ആവേശ് ഖാൻ എന്നിവരിലാണ് ഇന്ത്യയുടെ പേസ് പ്രതീക്ഷകൾ. ഈ വർഷം ടി20 ക്രിക്കറ്റിൽ ഭുവനേശ്വർ കുമാർ വീഴ്‌ത്തിയ 20 വിക്കറ്റുകളിൽ 12 എണ്ണവും പവർ പ്ലേയിലായിരുന്നു എന്നത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്. പാക്കിസ്ഥാന്റെ പ്രധാന ബാറ്റർമാരായ മുഹമ്മദ് റിസ്വാനും ബാബർ അസമും ഓപ്പണർമാരാണ്. ഇവരെ തുടക്കത്തിലെ മടക്കിയാൽ ഇന്ത്യക്ക് ആധിപത്യം ഉറപ്പിക്കാം.
ദുബായിൽ കഴിഞ്ഞവർഷം നടന്ന ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനോട് തോറ്റതോടെ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങളുടെ തുടക്കമായത്. ലോകകപ്പിൽ പാക്കിസ്ഥാനോട് ഇന്ത്യയുടെ ആദ്യതോൽവിയായിരുന്നു അത്. പിന്നാലെ വിരാട് കോലി നായകപദവി ഒഴിയുകയും രോഹിത് ശർമ ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
ഈ വർഷം ഒടുവിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പും അടുത്തവർഷത്തെ ഏകദിന ലോകകപ്പും ലക്ഷ്യമിട്ടാണ് രോഹിതിനെ നായകനാക്കിയത്. അതിനുമുന്നോടിയായി രോഹിതിന്റെ സുപ്രധാന ടൂർണമെന്റാണിത്. പ്രധാന പേസ് ബൗളറായ ജസ്പ്രീത് ബുംറ പരിക്കുകാരണം ടൂർണമെന്റിൽനിന്ന് പിൻവാങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
India (Playing XI): Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Dinesh Karthik(w), Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Arshdeep Singh
Pakistan (Playing XI): Babar Azam(c), Mohammad Rizwan(w), Fakhar Zaman, Iftikhar Ahmed, Khushdil Shah, Asif Ali, Shadab Khan, Mohammad Nawaz, Naseem Shah, Haris Rauf, Shahnawaz Dahani


