- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യാകപ്പിൽ സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ പോരാട്ടം ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിൽ; ഇന്ത്യ - പാക്കിസ്ഥാൻ മത്സരം നാളെ; ഏഷ്യാ കപ്പിൽ ഇനി തീപാറും പോരാട്ടങ്ങൾ

ദുബായ്: ഏഷ്യാ കപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങൾ പാക്കിസ്ഥാൻ-ഹോങ്കോങ് പോരാട്ടത്തോടെ അവസാനിച്ചിരിക്കുന്നു. ഇനി വരാനിരിക്കുന്നത് സൂപ്പർ ഫോറിലെ തീ പാറും പോരാട്ടങ്ങൾ. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പോരാട്ടത്തോടെയാണ് മത്സരങ്ങൾ തുടങ്ങുന്നത്.സൂപ്പർ ഫോറിലും ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടമുണ്ട്.മത്സരം നാളെ നടക്കും.
കഴിഞ്ഞ ടി20 ലോകകപ്പിലെ തോൽവിക്കുശേഷം കഴിഞ്ഞ ആഴ്ച ആദ്യമായി നേർക്കുനേർ പോരാടിയപ്പോൾ ഇന്ത്യയാണ് ജയിച്ചു കയറിയത്. ഇതിന് പകരം വീട്ടാനാവും സൂപ്പർ ഫോറിൽ പാക്കിസ്ഥാന്റെ ലക്ഷ്യം. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഇരു ടീമും ഫൈനലിലെത്തിയാൽ ടി20 ലോകകപ്പിന് മുമ്പ് തന്നെ മൂന്ന് തവണ ഇന്ത്യ-പാക് പോരാട്ടം കാണാൻ ആരാധകർക്ക് അവസരമുണ്ടാകും. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യ-പാക് പോരാട്ടമുണ്ട്. ഒക്ടോബർ 23ന് മെൽബൺ സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ പോയത് രണ്ട് ടീമുകളാണ്. അസോസിയേറ്റ് ടീമായ ഹോങ്കോങും പിന്നലെ ബംഗ്ലാദേശും. ഹോങ്കോങിന് ഇന്ത്യക്കെതിരെ പുറത്തെടുത്ത പോരാട്ട വീര്യം ഓർമിക്കാനുണ്ടാകും. പക്ഷെ അപ്പോഴും പാക്കിസ്ഥാനെതിരെ നാണം കെട്ടത് മറക്കാനുമാവില്ല. എന്നാൽ ബംഗ്ലാ കടുവകളാകട്ടെ അഫ്ഗാനെതിരെ നാണം കെട്ടു. ശ്രീലങ്കക്കെതിരെ കൈപ്പിടിയിലിരുന്ന വിജയം അവസാന ഓവറുകളിൽ ലങ്കയുടെ പോരാട്ടവീര്യത്തിന് മുന്നിൽ കൈവിട്ടു.
സെപ്റ്റംബർ മൂന്നിന് നടക്കുന്ന അഫ്ഗാനിസ്ഥാൻ-ശ്രീലങ്ക പോരാട്ടം ഷാർജയിലാണ്. ബാക്കിയെല്ലാ മത്സരങ്ങളും ദുബായിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 7.30ന് മത്സരങ്ങൾ ആരംഭിക്കും.
മത്സരക്രമം ഇങ്ങനെ
സെപ്റ്റംബർ-3 ശനിയാഴ്ച, ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ
സെപ്റ്റംബർ-4 ഞായറാഴ്ച-ഇന്ത്യ-പാക്കിസ്ഥാൻ
സെപ്റ്റംബർ-6 ചൊവ്വാഴ്ച, ഇന്ത്യ-ശ്രീലങ്ക
സെപ്റ്റംബർ-7 ബുധനാഴ്ച, പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ
സെപ്റ്റംബർ-8 വ്യാഴാഴ്ച, ഇന്ത്യ-അഫ്ഗാനിസ്ഥാൻ
സെപ്റ്റംബർ-9 വെള്ളിയാഴ്ച, പാക്കിസ്ഥാൻ-ശ്രീലങ്ക
ഫൈനൽ-സെപ്റ്റംബർ 11ന്, ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകൾ തമ്മിൽ


