- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടിത്തറയിട്ട് നിസ്സങ്ക - ധനഞ്ജയ കൂട്ടുകെട്ട്; കൂപ്പു കുത്തി മധ്യനിര; അവസാന ഓവറുകളിൽ ആളിക്കത്തി ചരിത് അസലങ്ക; ലങ്കക്കെതിരെ ഓസീസിന് 158 റൺസ് വിജയലക്ഷ്യം

പെർത്ത്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 ലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ ഓസ്ട്രേലിയക്ക് 158 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു.
ലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ കുശാൽ മെൻഡിസ് (5) പാറ്റ് കമ്മിൻസിന്റെ പന്തിൽ വീണു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച പഥും നിസ്സങ്ക - ധനഞ്ജയ ഡിസിൽവ സഖ്യം 69 റൺസ് കൂട്ടിച്ചേർത്തെങ്കിലു സ്‌കോറിങ് വേഗം കുറഞ്ഞു. 23 പന്തിൽ നിന്ന് 26 റൺസെടുത്ത ഡിസിൽവയെ 12-ാം ഓവറിൽ ആഷ്ടൺ അഗർ മടക്കി.
പിന്നാലെ നിസ്സങ്ക റണ്ണൗട്ടായി. 45 പന്തിൽ നിന്ന് രണ്ട് ബൗണ്ടറിയടക്കം 40 റൺസെടുത്ത നിസ്സങ്കയായിരുന്നു ലങ്കയുടെ ടോപ് സ്‌കോറർ. തുടർന്ന് സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ ഭാനുക രജപക്സ ക്യാപ്റ്റൻ ദസുൻ ഷാനക എന്നിവരെ ലങ്കയ്ക്ക് നഷ്ടമായി.
പതിനഞ്ചാം ഓവറിൽ ലങ്ക 100 കടന്നതിന് പിന്നാലെ ഭാനുക രജപക്‌സ(7), ദസുൻ ഷനക((3), വാനിന്ദു ഹസരങ്ക(1) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ 97-2ൽ നിന്ന് ലങ്ക 120-6ലേക്ക് കൂപ്പു കുത്തി. അവസാന രണ്ടോവറിൽ ചാമിക കരുണരത്‌നെയും(7 പന്തിൽ 14*), അസലങ്കയും ചേർന്ന് 31 റൺസ് അടിച്ചെടുത്തതോടെ ലങ്ക 150 കടന്നു.
25 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയും രണ്ട് സിക്സുമടക്കം 39 റൺസെടുത്ത് പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കൻ സ്‌കോർ 150 കടത്തിയത്. ഏഴു പന്തിൽ നിന്ന് 14 റൺസെടുത്ത ചാമിക കരുണരത്നെ, അസലങ്കയ്ക്ക് മികച്ച പിന്തുണ നൽകി.
പാറ്റ് കമിൻസ് എറിഞ്ഞ അവസാന ഓവറിൽ നേടിയ 20 റൺസ് അടക്കം അവസാന നാലോവറിൽ 46 റൺസ് നേടിയാണ് ലങ്ക പൊരുതാവുന്ന സ്‌കോറിലെത്തിയത്.
ഓസീസിനായി ജോഷ് ഹേസൽവുഡ് നാലോവറിൽ 26 റൺസിനും മിച്ചൽ സ്റ്റാർക്ക് ആഷ്ടൺ അഗർ 25 റൺസിനും പാറ്റ് കമിൻസ് റൺസിനും ഓരോ വിക്കറ്റെടുത്തു. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ കനത്ത തോൽവി വഴങ്ങിയ ഓസീസിന് സെമി പ്രതീക്ഷ നിലനിർത്താൻ ഇന്ന് വിജയം അനിവാര്യമാണ്.


