- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏകദിന ലോകകപ്പിന് മികച്ച ടീമിനെ ഒരുക്കുക ലക്ഷ്യം; സാധ്യതയുള്ള ഇരുപത് താരങ്ങളുടെ പട്ടികയുണ്ടാക്കി ബിസിസിഐ; റൊട്ടേറ്റ് ചെയ്ത് കളിപ്പിക്കും; ഫിറ്റ്നെസിൽ വിട്ടുവീഴ്ചയില്ല; സഞ്ജു ടീമിലെത്തുമെന്ന പ്രതീക്ഷയിൽ ആരാധകർ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം 2023 ലെ ഏകദിന ലോകകപ്പ് ലക്ഷ്യമാക്കിയുള്ള ഒരുക്കത്തിലാണ്. ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പരകളിലൂടെ മികച്ച ഇലവനെ തെരഞ്ഞെടുക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.
2022ൽ ഇന്ത്യ എല്ലാ മുൻനിര ടീമുകൾക്കെതിരെയും ഇന്ത്യ ഒന്നിലധികം പരമ്പരകൾ നേടിയെങ്കിലും മൾട്ടിനേഷൻ ടൂർണമെന്റുകൾ നേടുന്നതിൽ പരാജയമായിരുന്നു. 2023ലെ ആദ്യ പരമ്പരയിൽ ഇന്ത്യ ശ്രീലങ്കയെയാണ് നേരിടുന്നത്. രണ്ട് ഏഷ്യൻ വമ്പന്മാരും മൂന്ന് വീതം ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലും പരസ്പരം ഏറ്റുമുട്ടുന്നുണ്ട്.
അതേ സമയം ഏകദിന ലോകകപ്പിന്റെ ഭാഗമാവാൻ സാധ്യതയുള്ള താരങ്ങളുടെ പട്ടിക ബിസിസിഐ തയ്യാറാക്കിയതായാണ് സൂചന. എന്നാൽ താരങ്ങൾ ആരൊക്കെയെന്ന് പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുത്ത താരങ്ങളെ റൊട്ടേറ്റ് ചെയ്ത് കളിപ്പിക്കുമെന്നാണ് ബിസിസിഐ പറയുന്നത്. പരിശീലകൻ രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ, ചീഫ് സെലകറ്റർ ചേതൻ ശർമ, നാഷണൽ ക്രിക്കറ്റ് അക്കാദമി തലവൻ വിവി എസ് ലക്ഷ്മൺ എന്നിവർ മുംബൈയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി വീഡിയോ കോൺഫറെൻസിലൂടേയും ഭാഗമായി.
താരങ്ങളുടെ ഫിറ്റ്നെസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ച്ചയ്ക്കും ബിസിസിഐ തയ്യാറാവില്ല. ഇന്ത്യയുടെ പ്രധാന താരങ്ങളുടെ വർക്ക്ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബിസിസിഐ ഫ്രാഞ്ചൈസികളുമായി ചേർന്ന് പ്രവർത്തിക്കും. താരങ്ങളെ കളിപ്പിക്കുന്ന കാര്യത്തിൽ ബിസിസിഐ ഇടപെടും.
ബിസിസിഐയുടെ പട്ടികയിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ടാവുമോ എന്നാൽ ക്രിക്കറ്റ് ആരാധകർ അന്വേഷിക്കുന്നത്. ഈ മാസം പത്തിന് ശ്രീലങ്കയ്ക്കെതിരായ പരമ്പരയോടെയാണ് ഇന്ത്യയുടെ ഏകദിന മത്സരങ്ങൾ ആരംഭിക്കുന്നത്. എന്നാൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ടി20 ടീമിൽ അവസരം ലഭിക്കുകയും ചെയ്തു.
ഒമ്പത് ഇന്നിങ്സുകളിലായി, ഈ വർഷം ഇന്ത്യയ്ക്കു വേണ്ടി സഞ്ജു ആകെ 284 റൺസ് നേടി, അഞ്ച് തവണയും പുറത്താകാതെ നിന്നു. പക്ഷേ, എന്നിരുന്നാലും, താരത്തിന് ടീമിൽ സ്ഥിരത നൽകുന്നില്ല. ശ്രീലങ്കൻ ടി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവുണ്ട്. എന്നാൽ, ഏകദിനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലോകകപ്പ് വർഷത്തിൽ സഞ്ജുവിനെ മാറ്റി നിർത്തുന്നത് ദുരൂഹമാണ്.
ശ്രീലങ്കയ്ക്കെതിരായ ഏകദിന ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത് വലിയ ഞെട്ടലുണ്ടാക്കുന്നതാണ്. കാരണം ഏകദിന ടീമിലും ഋഷഭ് പന്ത് ഇല്ല. ബിസിസിഐ ഇഷാൻ കിഷനെ വിക്കറ്റ് കീപ്പർ ബാറ്ററായി തിരഞ്ഞെടുത്തു. കെ എൽ രാഹുലായിരിക്കും രണ്ടാം വിക്കറ്റ് കീപ്പർ. രാഹുൽ സ്ഥിരം വിക്കറ്റ് കീപ്പർ അല്ലെന്നിരിക്കെ സഞ്ജുവിനെ ഒഴിവാക്കുകയാണ് ബിസിസിഐ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
ഋഷഭ് പന്തിന്റെയും ഇഷാൻ കിഷന്റെയും സേവനം ഇല്ലാതിരുന്നിട്ടും സഞ്ജുവിനെ ബംഗ്ലാദേശ് പരമ്പരയിൽ ഉൾപ്പെടുത്താത്തതും വിവാദമായിരുന്നു. നവംബർ 25 ന് ഓക്ക്‌ലൻഡിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്കായി തന്റെ അവസാന ഏകദിന മത്സരം കളിച്ച സഞ്ജു 38 പന്തിൽ 36 റൺസ് നേടി. ഇതിനുശേഷം ഒരു അവസരം പോലും താരത്തിന് നൽകിയിട്ടില്ല.


