- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ സിക്സറിന് റണ്ണില്ല; രണ്ടാമതും അടിച്ചാല്‍ ഔട്ട്; സിക്സുകള്‍ വിലക്കി ഇംഗ്ലീഷ് ക്ലബ്ബ്; ക്രിക്കറ്റിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുമെന്ന് താരങ്ങള്‍
ലണ്ടന്‍: സിക്സറടിച്ചാല്‍ ഔട്ടാകുന്ന നിയമം പലപ്പോഴും നാട്ടുമ്പുറങ്ങളിലെ ക്രിക്കറ്റിലെ പ്രാഥമിക നിയമങ്ങളില്‍ ഒന്നാണ്. പരിമിതമായ സ്ഥലങ്ങളില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ വിചിത്രമായ നിയമങ്ങളായിരിക്കും അവിടങ്ങളില്‍. അയലത്തെ വീടിന്റെ മേല്‍ക്കൂരയില്‍ പന്തുകൊണ്ടാല്‍ ഔട്ട്, മേലേ പറമ്പിലേക്ക് രണ്ടുതവണ ഉയര്‍ത്തിയടിച്ചാല്‍ ഔട്ട്, തെങ്ങിനപ്പുറം താഴ്ന്നുപോയാല്‍ ഫോറും ഉയര്‍ത്തിയടിച്ചാല്‍ ഔട്ടും തുടങ്ങി കളിക്കുന്ന സ്ഥലത്തെ ഭൂമിയുടെയും പരിസരങ്ങളുടെയും പ്രത്യേകതയ്ക്കനുസരിച്ച് ആ കളിയുടെ നിയമങ്ങളും മാറും.
ഗല്ലി ക്രിക്കറ്റെന്നോ കണ്ടം ക്രിക്കറ്റെന്നോ തമാശ രൂപേണ വിശേഷിപ്പിക്കുന്ന ഇത്തരം കളിനിയമങ്ങള്‍, ഉന്നതനിലവാരമുള്ള ക്ലബ്ബുകള്‍ക്ക് പ്രാവര്‍ത്തികമാക്കേണ്ടിവന്നാലോ അതും രണ്ടര നൂറ്റാണ്ടിനടുത്ത് ക്രിക്കറ്റ് പാരമ്പര്യമുള്ള ക്ലബ്ബുകളില്‍. ഇംഗ്ലണ്ടിലെ 234 വര്‍ഷം പഴക്കമുള്ള സൗത്ത്വിക്ക് ആന്‍ഡ് ഷോര്‍ഹോം ക്രിക്കറ്റ് ക്ലബ്ബാണ് സിക്സറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അയല്‍വാസികള്‍ പരാതിപ്പെട്ടതോടെയാണ് ഗല്ലി ക്രിക്കറ്റ് നിയമം കൊണ്ടുവരേണ്ടത് അനിവാര്യമായി വന്നിരിക്കുന്നത്.
എന്നാല്‍ ഇതേ നിയമം ഉന്നത നിലവാരവും പാരമ്പര്യവുമുള്ള ക്രിക്കറ്റ് ക്ലബ്ബില്‍ കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോള്‍. ഇംഗ്ലണ്ടിലെ 234 വര്‍ഷം പഴക്കമുള്ള സൗത്ത്വിക്ക് ആന്‍ഡ് ഷോര്‍ഹോം ക്രിക്കറ്റ് ക്ലബ്ബാണ് സിക്സറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വെസ്റ്റ് സക്സസിലെ ക്ലബ്ബിന്റെ ഹോംഗ്രൗണ്ടായ ദി ഗ്രീനിലാണ് സിക്സടിക്കുന്നതിന് ബാറ്റര്‍മാര്‍ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് സിക്സുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി എന്നതിന്റെ കാരണവും ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് സിക്സറുകള്‍ അടിച്ച് അയല്‍വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയതാണ് അധികൃതരുടെ തീരുമാനത്തിന് കാരണം. കൂറ്റന്‍ സിക്സുകള്‍ പതിച്ച് നഷ്ടം സംഭവിച്ച അയല്‍ക്കാര്‍ വ്യാപകപരാതിയുമായി രംഗത്തെത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് എത്താന്‍ ക്ലബ്ബ് അധികൃതര്‍ തയ്യാറായത്. ഇനിമുതല്‍ ആര് സിക്സടിച്ചാലും റണ്‍ ലഭിക്കില്ല. മാത്രവുമല്ല രണ്ടാമതും സിക്സടിച്ചാല്‍ ഔട്ടായി മടങ്ങേണ്ടിവരുകയും ചെയ്യും. 'മുന്‍പ് വീടുകള്‍ക്കും കാറുകള്‍ക്കും മേല്‍ക്കൂരകള്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഗ്രൗണ്ടില്‍ സിക്സറുകള്‍ നിരോധിക്കുകയാണ്', സൗത്ത്വിക്ക് ക്ലബ്ബ് ട്രഷറര്‍ മാര്‍ക്ക് ബ്രോക്സപ്പ് വ്യക്തമാക്കി. അതേസമയം ബാറ്റര്‍മാര്‍ ക്ലബ്ബിന്റെ ഈ തീരുമാനത്തോട് കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.
'മുന്‍പ് കാറുകള്‍ക്കും വീടുകള്‍ക്കും മേല്‍ക്കൂരകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഗ്രൗണ്ടില്‍ സിക്സറുകള്‍ നിരോധിക്കുക എന്ന തീരുമാനമെടുത്തിരിക്കുന്നു. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വരുന്നതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിവേകപൂര്‍വം കാര്യങ്ങള്‍ ചെയ്യുക', സൗത്ത്വിക്ക് ക്ലബ്ബ് ട്രഷറര്‍ മാര്‍ക്ക് ബ്രോക്സപ്പ് പറഞ്ഞു.
എന്നാല്‍ ക്ലബ്ബ് താരങ്ങള്‍ക്ക് ഇത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. സിക്സ് അടിക്കുക എന്നതാണ് ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തമെന്നും ഇത് നിരോധിക്കുന്നത് അതിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുമെന്നുമാണ് അവരുടെ വാദം. ഈ രീതിയിലുള്ള നിയമമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സൗത്ത്വിക്ക് ബാറ്റര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഗ്രൗണ്ടിന് സമീപം താമസിക്കുന്ന മേരി ഗില്‍ എന്ന എണ്‍പതുകാരന്‍ തീരുമാനത്തെ സ്വാഗതംചെയ്തു. 'നിരോധനം നല്ല കാര്യമാണ്. ചെറിയ ഗ്രൗണ്ടാണിത്. വമ്പനടിക്കാര്‍ക്ക് അവരുടെ പവര്‍ ഹിറ്റ് നടത്താന്‍ മാത്രം ശേഷി ഗ്രൗണ്ടിനില്ല', മേരി ഗില്‍ പറഞ്ഞു.