ഡർബൻ: ഡർബനിലെ കിങ്‌സ്മീഡിൽ നടക്കാനിരുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം കനത്ത മഴമൂലം ഉപേക്ഷിച്ചു. ഇന്ത്യൻ സമയം വൈകീട്ട് 7.30-നായിരുന്നു മത്സരം ആരംഭിക്കേണ്ടിയിരുന്നത്. 9.30 ആയിട്ടും മഴ തുടർന്നതോടെയാണ് ടോസിടാൻ പോലും അവസരം ലഭിക്കാതെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം 12-ാം തീയതി സെന്റ് ജോർജ്സ് പാർക്കിൽ നടക്കും.

കളി മുടക്കാൻ മഴയെത്തുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. ഏകദിന ലോകകപ്പിൽ കളിച്ച ടീമിൽ അടിമുടി മാറ്റത്തിലാണ് ടീം ഇന്ത്യ