- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലിൽ ഇനി ഡികെ മാജിക്ക് ഇല്ല? ദിനേശ് കാർത്തിക് വിരമിച്ചേക്കുമെന്ന് സൂചന
അഹമ്മദാബാദ്: എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് ബെംഗളൂരു റോയൽ ചാലഞ്ചേഴ്‌സ് പരാജയപ്പെട്ടതോടെ ദിനേശ് കാർക്കി ഐപിഎൽ കളം വിടുന്നതായി സൂചന. അടുത്തവർഷം മെഗാ ഓക്ഷൻ നടക്കുന്ന പശ്ചാത്തലത്തിൽ കൂടി കാത്തിക് ബംഗളുരിവിൽ തുടുരമോ എന്നതിൽ ഉറപ്പില്ല.
താരത്തിന് സഹതാരങ്ങൾ ഗാർഡ് ഓഫ് ഓർണർ ഒരുക്കിയതോടെ ഐപിഎല്ലിൽ നിന്നും ദിനേശ് കാർത്തിക് വിരമിക്കുമെന്ന സൂചനകളും ശക്തമാണ്. എന്നാൽ താരം ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. മത്സരശേഷം താരത്തിന്റെ ശരീരഭാഷ വിരമിക്കൽ സൂചന നൽകുന്നുവെന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ സീസണോടെ ഐപിഎല്ലിൽ നിന്ന് വിടപറയുമെന്ന് ദിനേശ് കാർത്തിക് നേരത്തെ പറഞ്ഞിരുന്നു.
ഐപിഎല്ലിന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോയും ദിനേശ് കാർത്തിക്കിന്റെ വിരമിക്കൽ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷം കാർത്തിക് തന്റെ ഗ്ലൗസ് അഴിച്ച് ഗ്യാലറിയെ അഭിവാദ്യം ചെയ്തിരുന്നു. ആർസിബിയിലെ ടീമംഗങ്ങൾ താരത്തിന് ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. പ്ലേ ഓഫിൽ രാജസ്ഥാൻ റോയൽസിനെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ നാല് വിക്കറ്റിന്റെ പരാജയം വഴങ്ങിയതിന് പിന്നാലെ ആർസിബി പ്ലേ ഓഫിൽ നിന്ന് പുറത്തായിരുന്നു.
രാജസ്ഥാനെതിരായ മത്സരത്തിൽ ഏഴാമനായി ഇറങ്ങിയ ദിനേശ് കാർത്തിക് 13 പന്തിൽ 11 റൺസെടുത്ത് പുറത്തായിരുന്നു. സീസണിൽ മികച്ച പ്രകടനമാണ് ഫിനിഷറായ താരം കാഴ്ചവെച്ചത്. സീസണിലെ 15 മത്സരങ്ങളിൽ നിന്ന് 36.22 ശരാശരിയിൽ 326 റൺസാണ് താരത്തിന്റെ സമ്പാദ്യം. രണ്ട് അർദ്ധ സെഞ്ച്വറിയും ദിനേശ് കാർത്തിക്കിന്റെ ബാറ്റിൽ നിന്ന് പിറന്നു.
2015 മുതൽ ആർസിബിയുടെ താരമാണ് കാർത്തിക്. ഇതിന് പുറമെ ഡൽഹി ഡെയർഡെവിൾസ്, കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകളെയും താരം പ്രതിനിധീകരിച്ചിട്ടുണ്ട്. ഐപിഎല്ലിലെ 257 മത്സരങ്ങളിൽ നിന്ന് 4842 റൺസാണ് ദിനേശ് കാർത്തിക്ക് അടിച്ചുകൂട്ടിയത്.