- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക ചാമ്പ്യന്മാർ ഇന്ത്യയോ, ഓസ്ട്രേലിയയോ? ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയികളെ കാത്തിരിക്കുന്നത് 13.21 കോടി രൂപ; റണ്ണേഴ്സ് അപ്പിന് 6.61 കോടി; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി; കലാശപ്പോരാട്ടം ജൂൺ ഏഴിന് ഓവലിൽ
ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം ജൂൺ ഏഴിന് ഓവലിൽ തുടങ്ങാനിരിക്കെ വിജയികൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. ഫൈനലിൽ ഇന്ത്യക്ക് ഓസ്ട്രേലിയയാണ് എതിരാളി. പ്രഥമ ചാംപ്യൻഷിപ്പിൽ 3.8 മില്യൺ ഡോളറായിരുന്നു സമ്മാനത്തുക. ഇതിൽ വിജയികൾക്ക് 1.6 മില്യൺ ഡോളർ ജേതാക്കളായ ന്യൂസിലൻഡിന് ലഭിച്ചു. റണ്ണേഴ്സപ്പായ ഇന്ത്യക്ക് 800,000 ഡോളറും ലഭിച്ചു. ശേഷിക്കുന്ന തുക പോയിന്റ് പട്ടികയിലെ സ്ഥാനത്തിനനുസരിച്ച് വീതിച്ച് നൽകുകയായിരുന്നു.
വിജയികൾ, റണ്ണേഴ്സ് അപ്പ് എന്നിവരുൾപ്പെടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ഒമ്പത് ടീമുകൾക്കും കൂടിയുള്ള പ്രതിഫലവും ഇത്തവണ ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഫല തുക 2019-21 ചാമ്പ്യൻഷിപ്പിൽ നൽകിയതിൽ നിന്നും മാറ്റമില്ലെന്ന് ഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
3.8 ദശലക്ഷം ഡോളാണ് (ഏകദേശം 32 കോടിയോളം രൂപ) ഒമ്പത് ടീമുകൾക്കുമായി പങ്കിട്ട് നൽകുക. ഫൈനലിൽ വിജയിക്കുന്ന ടീമിന് 1.6 ദശലക്ഷം ഡോളർ (ഏകദേശം 13.21 കോടി രൂപ) ലഭിക്കും. റണ്ണേഴ്സ് അപ്പിന് എട്ട് ലക്ഷം ഡോളറാണ് (ഏകദേശം 6.61 കോടി രൂപ) സമ്മാനത്തുക.
ജൂൺ ഏഴിന് ലണ്ടനിലെ കെന്നിങ്ടൺ ഓവലിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ വർഷം പക്ഷേ ന്യൂസീലൻഡിനോട് ഫൈനലിൽ തോൽക്കാനായിരുന്നു ഇന്ത്യയുടെ വിധി.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ മൂന്നാമതെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 450000 ഡോളർ (ഏകദേശം 3.71 കോടി രൂപ) ലഭിക്കും. നാലാമതുള്ള ഇംഗ്ലണ്ടിന് 3,50000 ഡോളറാണ് (2.89 കോടി രൂപ) കിട്ടുക. അഞ്ചാമതുള്ള ശ്രീലങ്കയ്ക്ക് 2,00000 ഡോളർ (1.65 കോടി രൂപ) ലഭിക്കും. ശേഷിക്കുന്ന ന്യൂസീലൻഡ്, പാക്കിസ്ഥാൻ, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് ടീമുകൾക്ക് ഒരു ലക്ഷം ഡോളർ (ഏകദേശം 82 ലക്ഷം രൂപ) വീതം ലഭിക്കും.
സ്പോർട്സ് ഡെസ്ക്