- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റായ്പുരിൽ കനത്ത തോൽവി; ഇന്ത്യക്കെതിരായ പരമ്പര കൈവിട്ടു; ഏകദിനത്തിൽ ഒന്നാം സ്ഥാനവും ന്യൂസീലൻഡിന് നഷ്ടമായി; ഇംഗ്ലണ്ട് ഒന്നാമത്; ഇന്ത്യ മൂന്നാമത്; പരമ്പര തൂത്തുവാരിയാൽ ഇന്ത്യ ഒന്നാമതെത്തും
റായ്പുർ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം മത്സരത്തിൽ കനത്ത തോൽവി വഴങ്ങി ഏകദിന പരമ്പര കൈവിട്ടതിനു പിന്നാലെ ഐസിസി ഏകദിന ടീം റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും കൈവിട്ട് ന്യൂസീലൻഡ്. ഇംഗ്ലണ്ടാണ് ന്യൂസീലൻഡിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറിയത്.
റായ്പൂരിൽ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് ന്യൂസിലൻഡിന് 115 റേറ്റിങ് പോയിന്റാണ് ഉണ്ടായിരുന്നത്. 113 പോയിന്റുള്ള ഇംഗ്ലണ്ട് രണ്ടാമതായിരുന്നു. 122 പോയിന്റോടെ ഓസ്ട്രേലിയ മൂന്നാമതും നാലാം സ്ഥാനത്തുള്ള ഇന്ത്യക്കുണ്ടായിരുന്നത് 111 പോയിന്റുമായിരുന്നു.
പരമ്പരയിലെ രണ്ട് ജയത്തോടെ ഇന്ത്യ 113 പോയിന്റോടെ മൂന്നാം സ്ഥാനത്തായി. ഓസ്ട്രേലിയ നാലാം സ്ഥാനത്തേക്ക് വീണു. ന്യൂസിലൻഡ് രണ്ടാമതുണ്ട്. പരമ്പരയിലെ അവസാന മത്സരം ജയിച്ചാൽ ഇന്ത്യക്ക് ഒന്നാമതെത്താം. 106 പോയിന്റുള്ള പാക്കിസ്ഥാൻ അഞ്ചാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക (100), ബംഗ്ലാദേശ് (95), ശ്രീലങ്ക (88), അഫ്ഗാനിസ്ഥാൻ (71), വെസ്റ്റ് ഇൻഡീസ് (71) എന്നിവരാണ് പത്തുവരെയുള്ള സ്ഥാനങ്ങളിൽ.
നേരത്തെ ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിലും ന്യൂസീലൻഡ് പരാജയപ്പെട്ടിരുന്നു. റായ്പൂർ ഏകദിനത്തിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തകർത്ത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 34.3 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായപ്പോൾ 20.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. 51 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.
വിരാട് കോലി 11 റൺസെടുത്ത് പുറത്തായി. ശുഭ്മാൻ ഗില്ലും(40*) ഇഷാൻ കിഷനും(8*) ഇന്ത്യൻ ജയം പൂർത്തിയാക്കി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസിന് 108 റൺസെ നേടാനായിരുന്നുള്ളു.36 റൺസെടുത്ത ഗ്ലെൻ ഫിലിപ്സായിരുന്നു കിവീസിന്റെ ടോപ് സ്‌കോറർ. മൂന്ന് പേര് മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ഹാർദ്ദിക് പാണ്ഡ്യ വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.
ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ ലോക്കി ഫെർഗൂസന്റെ പന്തിൽ ശക്തമായ എൽബിഡബ്ല്യു അപ്പീൽ അതിജീവിച്ച രോഹിത് രണ്ടാം ഓവറിൽ ആദ്യ ബൗണ്ടറി നേടി. ആദ്യ അഞ്ചോവറിൽ 24 റൺസ് മാത്രമെടുത്ത് കരുതലെടുത്ത ഇന്ത്യ പത്താം ഓവറിൽ 50 കടന്നു. ഗില്ലിനെ കാഴ്ചക്കാരനാക്കി സമ്മർദ്ദമേതുമില്ലാതെ രോഹിത് അനായാസം മുന്നേറിയതോടെ ഇന്ത്യ അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു.