- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറി കുറിച്ച് ഗിൽ; പിന്നാലെ മൂന്നക്കം കടന്ന് കിങ് കോലിയും; സച്ചിന്റെ റെക്കോർഡ് മറികടന്നു; സ്വന്തം മണ്ണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരം; ഇരട്ട സെഞ്ചുറി കരുത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറി പേരിൽ കുറിച്ച യുവതാരം ശുഭ്മൻ ഗില്ലിനു പിന്നാലെ മുൻ നായകൻ വിരാട് കോലിയും മൂന്നക്കം പിന്നിട്ടതോടെ ഇന്ത്യ കുറ്റൻ സ്‌കോറിലേക്ക്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 42 ഓവറിൽ 300 റൺസ് പിന്നിട്ടു. 46 ഓവർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 336 റൺസ് എന്ന നിലയിലാണ്.
പരമ്പരയിൽ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്നു. നാട്ടിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോർഡാണ് കോലി മറികടന്നത്. ഇന്ത്യയിൽ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 85 പന്തിൽ നിന്ന് തന്റെ 46-ാം ഏകദിന സെഞ്ചുറി കോലി കരസ്ഥമാക്കി.
സെഞ്ചുറിയുമായി വിരാട് കോലിയും കെ എൽ രാഹുലുമാണ് ക്രീസിൽ. ഏകദിനത്തിലെ രണ്ടാം സെഞ്ചറി നേടിയ ഗിൽ 116 റൺസെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ 42 റൺസും ശ്രേയസ് അയ്യർ 38 റൺസും നേടി.
85 പന്തിൽനിന്നാണ് കോലി ഏകദിനത്തിലെ 46ാം സെഞ്ചറി കുറിച്ചത്. പത്തു ഫോറും രണ്ടു സിക്‌സും സഹിതമാണിത്. 97 പന്തുകൾ നേരിട്ട ഗിൽ, 14 ഫോറും രണ്ടു സിക്‌സും സഹിതമാണ് 116 റൺസെടുത്തത്. രാജ്യാന്തര കരിയറിലെ 19ാം ഏകദിനം കളിക്കുന്ന ഗിൽ 89 പന്തുകളിൽ നിന്നാണ് സെഞ്ചറിയിലെത്തിയത്. 11 ഫോറും രണ്ടു സിക്‌സും സഹിതമായിരുന്നു ഇത്.
കാര്യവട്ടത്തെ ആദ്യ രാജ്യാന്തര സെഞ്ചറി കൂടിയാണ് ശുഭ്മൻ ഗിൽ സ്വന്തം പേരിലാക്കിയത്. 89 പന്തിൽ നിന്ന് തന്റെ രണ്ടാം സെഞ്ചുറി തികച്ച ഗില്ലിനെ 116 റൺസിൽ എത്തിനിൽക്കെ കസുൻ രജിത പുറത്താക്കുകയായുരുന്നു. 97 പന്തിൽ നിന്ന് 14 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്സ്. ക്യാപ്റ്റൻ രോഹിത് ശർമ 49 പന്തിൽ 42 റൺസെടുത്ത് പുറത്തായി. രണ്ടു ഫോറും മൂന്നു സിക്‌സും സഹിതമാണ് രോഹിത് 42 റൺസെടുത്തത്.
ഇന്ത്യൻ നിരയിൽ ഇതുവരെ ഒരു സെഞ്ചറി കൂട്ടുകെട്ടും രണ്ട് അർധസെഞ്ചറി കൂട്ടുകെട്ടുമാണ് പിറന്നത്. രണ്ടാം വിക്കറ്റിൽ വിരാട് കോലിയും ശുഭ്മൻ ഗില്ലും ചേർന്നാണ് സെഞ്ചറി കൂട്ടുകെട്ട് തീർത്തത്. 110 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 131 റൺസ്. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമയ്‌ക്കൊപ്പം ഗിൽ 92 പന്തിൽ 95 റൺസും അടിച്ചുകൂട്ടി.