- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ന്യൂസിലൻഡ് എയ്ക്കെതിരായ രണ്ടാം ഏകദിനം; സഞ്ജു സാംസണ് ടോസ് നഷ്ടം; ഇന്ത്യ ഇറങ്ങിയത് മൂന്ന് മാറ്റങ്ങളോടെ; ന്യൂസിലാന്റിന് രണ്ട് വിക്കറ്റ് നഷ്ടം

ചെന്നൈ: ന്യൂസിലൻഡ് എയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ എ ആദ്യം പന്തെറിയും. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ റോബർട്ട് ഒ ഡണ്ണൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ന്യൂസിലാന്റ് 13 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിലാണ്.15 റൺസെടുത്ത ചാഡ് ബൗസും 6 റൺസെടുത്ത ഡെൻ ക്ലവറുമാണ് പുറത്തായത്.ഉംറാൻ മാലിക്കിനും രാഹുൽ ചഹാറിനുമാണ് വിക്കറ്റ്.
സഞ്ജു സാംസൺ നയിക്കുന്ന ഇന്ത്യ മൂന്ന് മാറ്റവുമായിട്ടാണ് ഇന്ന് ഇറങ്ങിയത്. തിലക് വർമ, രാഹുൽ ചാഹർ, രാജ് ബാവ എന്നിവർ ടീമിലെത്തി. രാഹുൽ ത്രിപാഠി, ഷഹബാസ് അഹമ്മദ്, കുൽദീപ് സെൻ എന്നിവരാണ് പുറത്തിരിക്കുന്നത്.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ ഏകദിനത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ സന്ദർശകരെ ബാറ്റിംഗിനയക്കുകയായിരുന്നു. കിവീസ് 40.2 ഓവറിൽ 167 എല്ലാവരും പുറത്തായി.
ഷാർദുൽ ഠാക്കൂർ നാലും കുൽദീപ് സെൻ മൂന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൻ ഇന്ത്യ 31.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സഞ്ജു സാംസൺ (32 പന്തിൽ പുറത്താവാതെ 29) ക്യാപ്റ്റന്റെ ഇന്നിങ്‌സ് പുറത്തെടുത്തു. രജത് പടിധാറാണ് (41 പന്തിൽ 45) ഇന്ത്യയുടെ ടോപ് സ്‌കോറർ.
ഇന്ത്യ എ ടീം: പൃഥ്വി ഷാ, റിതുരാജ് ഗെയ്കവാദ്, സഞ്ജു സാംസൺ, രജത് പടിധാർ, തിലക് വർമ, റിഷി ധവാൻ, ഷാർദുൽ ഠാക്കൂർ, രാഹുൽ ചാഹർ, കുൽദീപ് യാദവ്, രാജ് ബാവ, ഉംറാൻ മാലിക്ക്.
ന്യൂസിലൻഡ് എ: ചാഡ് ബൗസ്, റചിൻ രവീന്ദ്ര, ഡെയ്ൻ ക്ലീവർ, ജോ കാർട്ടർ, റോബർട്ട് ഒ ഡണ്ണൽ, ടോം ബ്രൂസ്, സീൻ സോളിയ, മൈക്കൽ റിപ്പോൺ, ലോഗൻ വാൻ ബീക്ക്, ജോ വാൾക്കർ, ജേക്കബ് ഡഫി.


