- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർച്ചക്കിടെ രക്ഷക വേഷത്തിൽ അവതരിച്ചു സഞ്ജു സാംസൺ; അർധ സെഞ്ച്വറിയുമായി ഗെയ്ക്വാദും; അയർലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് 33 റൺസിന്റെ വിജയം; വിജയത്തോടെ പരമ്പര നേടി ബുംറയും സംഘവും
ഡബ്ലിൻ: അയർലൻഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. രണ്ടാം ടി20 33 റൺസിന്റെ വിജയം കരസ്ഥമാക്കിയ ഇന്ത്യ പരമ്പരയും കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് നേടിയത്. റുതുരാജ് ഗെയ്കവാദ് (58), സഞ്ജു സാംസൺ (40), റിങ്കു സിങ് (38) എന്നിവർ തിളങ്ങി. മറുപടി ബാറ്റിംഗിൽ അയർലൻഡിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുക്കാനാണ് സാധിച്ചത്.
51 പന്തിൽ 72 റൺസെടുത്ത് ആൻഡ്രൂ ബാൽബിർണിയാണ് അയർലൻഡിന്റെ ടോപ് സ്‌കോറർ. ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മോശം തുടക്കമായിരുന്നു അയർലൻഡിന്. 10 ഓവറിൽ അവർ നാലിന് 63 എന്ന നിലയിലേക്ക് വീണു. പോൾ സ്റ്റെർലിങ് (0), ലോർകൻ ടക്കർ (0) എന്നിവരെ ഒരോവറിൽ പ്രസിദ്ധ് കൃഷ്ണ പുരത്താക്കി. ഹാരി ടെക്റ്റർ (7), ക്വേർടിസ് കാംഫെർ (18) എന്നിവർക്കും തിളങ്ങാനായില്ല. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ബാൽബിർനി പൊരുതി കൊണ്ടിരുന്നു. എന്നാൽ അർഷ്ദീപിന്റെ പന്തിൽ ഓപ്പണർ പുറത്തായതോടെ അയർലൻഡ് തോൽവി സമ്മതിച്ചു. നാല് സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ജോർജ് ഡോക്ക്റെൽ (13), ബാരി മക്കാർത്തി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മാർക്ക് അഡെയ്‌ര് (), കെയ്ഗ് യംഗ് () പുറത്താവാതെ നിന്നു. പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ജസ്പ്രിത് ബുമ്ര, അർഷ്ദീപ് സിങ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.
നേരത്തെ, ടോസ് നഷ്ടപ്പെട്് ബാറ്റിംഗിനെത്തിയ ഇന്ത്യക്കും അത്ര നല്ല തുടക്കമായിരുന്നില്ല. സ്‌കോർ ബോർഡിൽ 34 റൺസ് മാത്രമുള്ളപ്പോൾ യശസ്വീ ജെയ്സ്വാൾ (18), തിലക് വർമ (1) എന്നിവർ പവലിയനിൽ തിരിച്ചെത്തി. തുടർന്ന് ഗെയ്ക്വാദും സഞജു സാംസണും ചേർന്നുള്ള കൂട്ടുകെട്ടാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചതത്. റിങ്കു സിംഗും അവസാന ഓവറുകളിൽ അടിച്ചു കളിച്ചു.
18 റൺസെടുത്ത് ക്രെയ്ഗ് യംഗിന് വിക്കറ്റ് നൽകി ഓപണർ യശസ്വി ജയ്സ്വാളാണ് അദ്യം പുറത്തായത്. പിറകെ കഴിഞ്ഞ കളിയിലെ ആവർത്തനം പോലെ നിലയുറപ്പിക്കും മുൻപെ തിലക് വർമ (1) പുറത്തായി. തുടർന്ന് സഞ്ജുവും ഗെയ്ക് വാദും ക്രീസിൽ നിലയുറപ്പിച്ചതോടെ ടീം സ്‌കോർ അതിവേഗം നൂറ് കടന്നു.
26 പന്തിൽ അഞ്ചു ഫോറും ഒരു സിക്‌സുമുൾപ്പെടെ 40 റൺസെടുത്ത സഞ്ജു ബെൻ വൈറ്റിന്റെ പന്തിൽ സ്‌ക്വയർ കട്ടിന് ശ്രമിക്കവെ ബാറ്റിൽ തട്ടിൽ സ്റ്റംപിൽ കയറുകയായിരുന്നു. തുടർന്നെത്തിയ റിങ്കു സിങ് ഗെയ്ക്വാദിന് മികച്ച പിന്തുണ നൽകി. 43 പന്തിൽ ആറ് ഫോറും ഒരു സിസ്‌കും സഹിതം 58 റൺസെടുത്ത ഋതുരാജ് ഗെയ്ക്വാദ് മക്കാർത്തിക്ക് വിക്കറ്റ് നൽകിയാണ് മടങ്ങിയത്.
21 പന്തിൽ മൂന്ന് സിക്‌സറും രണ്ടുഫോറുമുൾപ്പെടെ 38 റൺസെടുത്ത റിങ്കു സിങ് അവസാന ഓവറിൽ മാർക്ക് അഡയറിനെ കൂറ്റനടിക്ക് ശ്രമിക്കവെ യംഗ് പിടിച്ച് പുറത്താക്കുകയായിരുന്നു. 16 പന്തിൽ രണ്ടു സിക്‌സറുൾപ്പെടെ 22 റൺസെടുത്ത ശിവംദുബെയും റൺസൊന്നുമെടുക്കാതെ വാഷിങ്ടൺ സുന്ദറും പുറത്താകാതെ നിന്നു. അയർലൻഡിന് വേണ്ടി ബാരി മെക്കാർത്തി രണ്ട് വിക്കറ്റ് വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്