- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഞ്ച്വറി വരൾച്ച തീർത്ത രോഹിത്ത് ശർമ്മ; തുടർച്ചയായ മൂന്നാം സെഞ്ച്വറിയുമായി ശുഭമാൻ ഗിൽ; ഓപ്പണർമാരുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ 25 ഓവറിൽ 200 കടന്ന് ഇന്ത്യ; സെഞ്ച്വറിക്ക് പിന്നാലെ രോഹിത്തിനെ പുറത്താക്കി ബ്രേസ്വെൽ
ഇൻഡോർ: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ശുഭ്മാൻ ഗില്ലിനും സെഞ്ച്വറി.രോഹിത് ശർമ 83 ബോളിൽ നിന്നാണ് സെഞ്ച്വറി കടന്നത്.ശുഭ്മാൻ ഗിൽ 72 പന്തിൽ നിന്നുമാണ് സെഞ്ച്വറി നേടിയത്.ഇരുവരുടെയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിൽ 25 ഓവറിൽ ഇന്ത്യ 200 കടന്നു.
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഹിത് എകദനത്തിൽ സെഞ്ച്വറി നേടുന്നത്. എന്നാൽ ശുഭ്മാൻ ഗില്ലിന്റെത് തുടർച്ചയായ മൂന്നാം സെഞ്ച്വറിയാണ്.നൂറ് റൺസ് എടുക്കുന്നതിനനിടെ രോഹിത് 6 സിക്‌സറും 9 ഫോറുകളും പറത്തി, നാല് സിക്‌സും 12 ഫോറും ശുഭ്മാൻ ഗില്ലും നേടി.അതേസമയം സെഞ്ച്വറിക്ക് പിന്നാലെ ഇന്ത്യക്ക് ഓപ്പണർമാരെ രണ്ടുപേരെയും നഷ്ടമായി.101 റൺസെടുത്ത രോഹിത്തിനെ ബ്രേസ്‌വെല്ലും 112 റൺസെടുത്ത ഗില്ലിനെ ബ്ലെയർ ടിക്കനെറുമാണ് മടക്കിയത്.
30 ഓവർ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് എടുത്തിട്ടുണ്ട്. ടോസ് നേടിയ ന്യൂസിലൻഡ് ഫീൽഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.ഇന്ത്യൻ ടീമിൽ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം നൽകി.ഇവർക്ക് പകരം ഉംറാൻ മാലിക്, യൂസ്വേന്ദ്ര ചഹൽ എന്നിവരെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി.ന്യൂസിലൻഡ് ടീമിൽ ഒരു മാറ്റമുണ്ട്.ഷിപ്ലെയ്ക്ക് പകരം ജേക്കബ് ഡഫിയെ ടീമിൽ ഉൾപ്പെടുത്തി.
പേസ് ബൗളറായ ജേക്കബ് ഡഫി മുമ്പ് കീവിസിന് വേണ്ടി രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ ഏകദിന പരമ്പര നേടിയിരുന്നു.ഇന്ന് ജയിച്ചാൽ ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തും.