- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരമ്പര വിജയത്തിന് ഇന്ത്യയ്ക്ക് വേണ്ടത് 152 റൺസ്
റാഞ്ചി: റാഞ്ചി ടസ്റ്റിലെ മൂന്നാം ദിനം ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങി ഇന്ത്യൻ താരങ്ങൾ. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ അതിവേഗം പുറത്താക്കി ഇന്ത്യൻ ബൗളർമാർ വിജയവഴിയിലേക്കാണ് നീങ്ങുന്നത്. നാളെ അത്ഭുതങ്ങൾ ്ഒന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യ തന്നെ വിജയം നേടും. ഇതോടെ പരമ്പര വിജയത്തിനുള്ള അവസരം കൂടിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നാലാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് 145 റൺസിന് പുറത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം പിരിയുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 40 റൺസെടുത്തിട്ടുണ്ട്. 24 റൺസുമായി രോഹിത് ശർമയും 16 റൺസോടെ യശസ്വി ജയ്സ്വാളുമാണ് ക്രീസിൽ. പത്തു വിക്കറ്റ് ശേഷിക്കേ, ഇന്ത്യക്ക് ജയിക്കാൻ ഇനി 152 റൺസ് വേണം.
53.5 ഓവറിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് കഴിഞ്ഞു. ഓപ്പണർ സാക് ക്രോലി മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ചുനിന്നത്. 91 പന്തുകൾ നേരിട്ട് 60 റൺസാണ് ക്രോലി നേടിയത്. ബെൻ ഡക്കറ്റ് (15), ഒലീ പോപ്പ് (പൂജ്യം), ജോ റൂട്ട് (11), ജോണി ബെയർസ്റ്റോ (30), ബെൻ സ്റ്റോക്സ് (4), ബെൻ ഫോക്സ് (17), ടോം ഹാർട്ട്ലി (7), ഒലീ റോബിൻസൺ (പൂജ്യം), ജെയിംസ് ആൻഡേഴ്സൻ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു മടക്കങ്ങൾ. ഷുഐബ് ബഷീർ (1) പുറത്താവാതെ നിന്നു.
15.5 ഓവർ എറിഞ്ഞ് 51 റൺസ് വിട്ടുകൊടുത്ത് അഞ്ചുപേരെ പുറത്താക്കിയ രവിചന്ദ്രൻ അശ്വിനാണ് വിക്കറ്റ് വേട്ടക്കാരിൽ മുൻപന്തിയിൽ. 15 ഓവർ എറിഞ്ഞ് 22 റൺസ് മാത്രം വിട്ടുനൽകി കുൽദീപ് യാദവ് നാല് വിക്കറ്റുകൾ നേടി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റ്. ഒരു ഘട്ടത്തിൽ 110-ൽ നാല് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട്, പിന്നീട് 35 റൺസ് ചേർക്കുന്നതിനിടെ ആറ് വിക്കറ്റുകൾ കളയുകയായിരുന്നു. സ്പിന്നിന് അനുകൂലമായ വിക്കറ്റിൽ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്.
നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 307 റൺസിൽ അവസാനിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിന്റെ അർധ സെഞ്ചുറിയാണ് (149 പന്തിൽ 90) മൂന്നാംദിനം ഇന്ത്യയെ 300 കടത്തിയത്. വൻ തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റിയത് ജുറേലിന്റെ ഇന്നിങ്സായിരുന്നു. ഇതോടെ ഇംഗ്ലണ്ട് സ്കോറിന് 46 റൺസിൽ ഇന്ത്യ പിറകിലായി. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ നേരത്തേ 353 റൺസെടുത്തിരുന്നു.
28 റൺസെടുത്ത കുൽദീപ് യാദവിനെയാണ് ഞായറാഴ്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ജെയിംസ് ആൻഡേഴ്സനാണ് കുൽദീപിന്റെ വിക്കറ്റ് നേടിയത്. കഴിഞ്ഞ ദിവസം 17 റൺസെടുത്തിരുന്ന താരത്തിന് ഞായറാഴ്ച 11 റൺസ് കൂടെയേ ചേർക്കാനായുള്ളൂ. പിന്നാലെ ആകാശ് ദീപിനെ വിക്കറ്റിനു മുന്നിൽ കുരുക്കി ഷുഐബ് ബഷീർ അഞ്ചാംവിക്കറ്റ് നേട്ടം സ്വന്തമാക്കി. അവസാനമായി ധ്രുവ് ജുറേലിനെ ടോം ഹാർട്ട്ലിയും മടക്കി. നാല് സിക്സും ആറ് ഫോറും ചേർന്നതായിരുന്നു ജുറേലിന്റെ ഇന്നിങ്സ്.
തകർച്ചയിൽനിന്ന് കരകയറ്റിയത്. 76 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരുവരും മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ ആകാശ് ദീപ് ഒമ്പത് റൺസുമായി മടങ്ങി. ശുഐബ് ബഷീറിന്റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി. കരിയറിലെ ആദ്യ സെഞ്ച്വറി കുറിക്കുമെന്ന തോന്നിപ്പിച്ചെങ്കിലും ടോം ഹാർട്ലിയുടെ പന്തിൽ ബൗൾഡായാണ് ജുറെൽ പുറത്തായത്. ശുഐബ് ബഷീറിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സ് ലീഡ് നേടികൊടുത്തത്.
ഇന്ത്യക്കായി ഓപ്പണർ യശസ്വി ജയ്സ്വാളും അർധ സെഞ്ച്വറി നേടിയിരുന്നു. 117 പന്തിൽ 73 റൺസെടുത്ത താരം ബഷീറിന്റെ പന്തിൽ ബൗൾഡായി. ജോ റൂട്ടിന്റെ തകർപ്പൻ സെഞ്ചുറി ബലത്തിൽ (122*) ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 353 റൺസ് കണ്ടെത്തിയിരുന്നു. റോബിൻസൺ (58), ബെൻ ഫോക്സ് (47), സാക് ക്രോലി (42), ബെയർസ്റ്റോ (38) എന്നിവരും ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം നടത്തി. നാലു വിക്കറ്റുമായി രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുമായി അരങ്ങേറ്റ താരം ആകാശ് ദീപുമാണ് ഇംഗ്ലണ്ടിന്റെ വലിയ മുന്നേറ്റത്തെ തടഞ്ഞുനിർത്തിയത്. സിറാജ് രണ്ടും അശ്വിൻ ഒന്നും വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഇത്തവണയും യശസ്വി ജയ്സ്വാൾ തന്നെയാണ് രക്ഷകനായത്. 73 റൺസെടുത്ത താരം ഷുഐബ് ബഷീറിന്റെ പന്തിൽ മടങ്ങി. ശുഭ്മാൻ ഗില്ലും (38) അല്പം പിടിച്ചുനിന്നു. ഇംഗ്ലണ്ടിനായി ഷുഐബ് ബഷീർ (5), , ടോം ഹാർട്ട്ലി (3) ജെയിംസ് ആൻഡേഴ്സൻ (രണ്ട്) എന്നിവർ വിക്കറ്റുകൾ നേടി.എട്ടാം വിക്കറ്റിൽ ജുറെലും കുൽദീപ് യാദവും നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ കരകയറ്റിയത്.