- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മികച്ച തുടക്കമിട്ട് സച്ചിനും നമാൻ ഓജയും; സ്റ്റുവർട്ട് ബിന്നിയുടെ ബാറ്റിങ് വെടിക്കെട്ട്; ദക്ഷിണാഫ്രിക്ക ലെജൻഡ്‌സിനെതിരെ ഇന്ത്യൻ നിരയ്ക്ക് കൂറ്റൻ സ്‌കോർ

കാൺപൂർ: റോഡ് സേഫ്റ്റി വേൾഡ് സീരീസ് ട്വന്റി 20 ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ലെജൻഡ്‌സിനെതിരെ ഇന്ത്യ ലെജൻഡ്‌സിന് കൂറ്റൻ സ്‌കോർ. സ്റ്റുവർട്ട് ബിന്നിയുടെയും സുരേഷ് റെയ്‌നയുടെയും വെടിക്കെട്ട് ബാറ്റിങ് മികവിൽ ഇന്ത്യ ലെജൻഡ്‌സ് 20 ഓവറിൽ വിക്കറ്റ് നാലു നഷ്ടത്തിൽ 217 റൺസെടുത്തു. 42 പന്തിൽ 82 റൺസെടുത്ത സ്റ്റുവർട്ട് ബിന്നിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സച്ചിൻ 15 പന്തിൽ 16 റൺസെടുത്ത് പുറത്തായി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ലെജൻഡ്‌സിനായി സച്ചിനും നമാൻ ഓജയും ചേർന്ന് മികച്ച തുടക്കമിട്ടു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 5.2 ഓവറിൽ 46 റൺസടിച്ചു. 15 പന്തിൽ രണ്ട് ബൗണ്ടറി അടക്കം 16 റൺസെടുത്ത സച്ചിനെ മഖായ എന്റിന് ബോത്തയുടെ കൈകളിലെത്തിച്ചു. പിന്നാലെ 18 പന്തിൽ 21 റൺസെടുത്ത നമാൻ ഓജയും മടങ്ങി.
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സ്റ്റുവർട്ട് ബിന്നിയും സുരേഷ് റെയ്‌നയും ചേർന്ന് ഇന്ത്യയെ 100 കടത്തി. 22 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്‌സും അടക്കം 33 റൺസടിച്ച റെയ്‌നയും പിന്നാലെ യുവരാജ് സിംഗും(6) പുറത്തായെങ്കിലും യൂസഫ് പത്താനും(15 പന്തിൽ 35*), സ്റ്റുവർട്ട് ബിന്നിയും(42 പന്തിൽ 82*) ചേർന്ന് ഇന്ത്യയെ 20 ഓവറിൽ 217 റൺസിലെത്തിച്ചു.
അഞ്ച് ബൗണ്ടറിയും ആറ് സിക്‌സും അടക്കമാണ് ബിന്നി 82 റൺസടിച്ചത്. യൂസഫ് പത്താൻ നാല് സിക്‌സും ഒരു ഫോറും നേടി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് അവസാന അഞ്ചോവറിൽ 88 റൺസടിച്ചു. ദക്ഷിണാഫ്രിക്ക ലെജൻഡ്‌സിനായി ജൊഹാൻ വാൻഡർവാത്ത് രണ്ടും എന്റിനി, എഡ്ഡി ലീ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. ജോണ്ടി റോഡ്‌സാണ് ദക്ഷിണാഫ്രിക്ക ലെജൻഡ്‌സിനെ നയിക്കുന്നത്.


