- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓസ്ട്രേലിയ വേദിയാകും; ആദ്യം ഇന്ത്യ-പാക് ടെസ്റ്റ് പരമ്പര; പിന്നാലെ ഓസ്ട്രേലിയ ഉൾപ്പടെയുള്ള ത്രിരാഷ്ട്ര പരമ്പരയും പരിഗണനയിൽ; വീണ്ടും ഇന്ത്യ പാക് പരമ്പര വരുന്നു?

സിഡ്നി: ലോകത്തെ ക്രിക്കറ്റ് ആരാധകർ എല്ലാവരും ഒരു പോലെ ഉറ്റുനോക്കുന്ന പോരാട്ടമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്.ഐസിസി ചാമ്പ്യൻഷിപ്പിലൊഴികെ ഈ പോരാട്ടം ഇപ്പോൾ നടക്കുന്നുമില്ല.അതുകൊണ്ട് വർഷങ്ങളായി ആരാധകർ കാത്തിരിക്കുന്നതാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മുഴുനീള പരമ്പര.എന്നാൽ ക്രിക്കറ്റ് പ്രേമികളുടെ ആ ആഗ്രഹം സഫലമാകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
അയൽക്കാർ തമ്മിലുള്ള ഏകദിന, ടെസ്റ്റ് പരമ്പരകൾക്ക് സാധ്യത തെളിയുന്നു. ആസ്ട്രേലിയയെ ആതിഥേയരാജ്യമാക്കിയാണ് ചർച്ചകൾ പുരോഗമിക്കുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് വിവരം. മുൻ ആസ്ട്രേലിയൻ ഓൾറൗണ്ടർ സൈമൺ ഒഡോണലിനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര, ദേശീയ മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്. ആസ്ട്രേലിയ കൂടി ചേർന്ന് ത്രിരാഷ്ട്ര ഏകദിന പരമ്പരയും പദ്ധതിയിലുണ്ടെന്നാണ് സൂചന.
ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം അസാധാരണമായിരുന്നുവെന്ന് സൈമൺ പറഞ്ഞു. ആ ഒരൊറ്റ മത്സരമാണ് ടൂർണമെന്റിനെ ഇപ്പോഴും സജീവമാക്കിനിർത്തുന്നത്. ആളുകൾ ഇപ്പോഴും അതേക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. അസാധാരണമായ വികാരങ്ങളും മത്സരക്കാഴ്ചകളും സമ്മർദവുമെല്ലാമായിരുന്നു അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ അവർക്കിടയിൽ ഒരു ടെസ്റ്റ് മത്സരത്തിനുള്ള ചർച്ചകൾക്ക് സാധ്യതയുണ്ട്. അല്ലെങ്കിൽ ചർച്ച നടക്കുന്നുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ, ആസ്ട്രേലിയ ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കും സാധ്യതയുണ്ട്. ടി20 ലോകകപ്പ് മത്സരത്തിനുശേഷം ചർച്ചകൾ നടക്കുന്നുണ്ടെന്നും സൈമൺ ഒഡോണൽ വെളിപ്പെടുത്തി.
അവസാനമായി 2005ലാണ് ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്ക് പോകുന്നത്. നിലവിലെ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനു കീഴിലായിരുന്നു അത്. 2012-13 വർഷത്തിൽ അവസാനമായി പാക്കിസ്ഥാനും ഇന്ത്യയിലെത്തി. മൂന്നുവീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് അന്ന് നടന്നത്. ഇതിനുശേഷം ഇതുവരെയും രണ്ടു ടീമും ഏഷ്യാ കപ്പിലും ലോകകപ്പുകളിലും മാത്രമാണ് നേർക്കുനേർ വന്നത്.


