- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ടോസ്; ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു; സഞ്ജു ഇന്ത്യൻ നിരയിൽ; റിതുരാജ് ഗെയ്കവാദിന് അരങ്ങേറ്റം; രസംകൊല്ലിയായി മഴ; 40 ഓവറാക്കി ചുരുക്കി

ലക്നൗ: ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയച്ചു. അഞ്ച് ബൗളർമാരും ആറ് ബാറ്റർമാരും ഉൾപ്പെടുന്നതാണ് ഇന്ത്യൻ സംഘം. രണ്ട് സ്പിന്നർമാരും മൂന്ന് പേസർമാരുമാണ് ടീമിൽ.
റിതുരാജ് ഗെയ്കവാദ് ഏകദിനത്തിൽ ഇന്ത്യക്കായി അരങ്ങേറും. മലയാളി താരം സഞ്ജു സാംസണാണ് ടീമിന്റെ വിക്കറ്റ് കീപ്പർ. മഴ കാരണം ടോസ് വൈകിയ മത്സരം 40 ഓവറാക്കി ചുരുക്കിയിട്ടുണ്ട്. ഒരു ബൗളർക്ക് എട്ട് ഓവർ എറിയാം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനമാണ് ഇന്ന് നടക്കുന്നത്.
രോഹിത് ശർമ്മയുടെ നായകത്വത്തിലുള്ള സീനിയർ ടീം ട്വന്റി 20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറന്നതിനാൽ ധവാന്റെ ക്യാപറ്റൻസിയിലാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏകദിന പരമ്പര കളിക്കുന്നത്. ശ്രേയസാണ് ഉപനായകൻ. ഇന്ത്യ എയ്ക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
ദക്ഷിണാഫ്രിക്ക: ജന്നെമൻ മലാൻ, ക്വിന്റൺ ഡി കോക്ക്, തെംബ ബവൂമ, എയ്ഡൻ മാർക്രം, ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വെയ്ൻ പാർനൽ, കേശവ് മഹാരാജ്, കഗിസോ റബാദ, ലുംഗി എൻഗിഡി, തബ്രൈസ് ഷംസി.
ഇന്ത്യ: ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, ആവേഷ് ഖാൻ.


